ന്യൂഡൽഹി : ഭർതൃവീട്ടുകാരുടെ സ്ത്രീധനപീഡനത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുസ്ലിംയുവതി. ഭർതൃവീട്ടുകാര്‍ നടത്തുന്ന ക്രൂരമായ സ്ത്രീധനപീഢനത്തില് നിന്നും തന്നെ രക്ഷിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോയിലൂടെയാണ് ഹിന ഖാൻ ആവശ്യപ്പെട്ടത്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവമെന്നാണ് വിവരം. “ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കുന്ന ഗാർഹിക പീഡനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് മാസമായി താൻ പോലീസ് സ്റ്റേഷനിൽ പോകുന്നു. എന്നാൽ കൈക്കൂലി നൽകാത്തതിനാല് ഇതുവരെ ആരും നടപടി സ്വീകരിച്ചിട്ടില്ല,” വീഡിയോയില്‍ ഹിന ഖാൻ പറയുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംഭവത്തിൽ നടപടിയെടുക്കണമെന്നും യുവതി അപേക്ഷിച്ചിട്ടുണ്ട്. ഈ പീഡനം അവസാനിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നാണ് ഹിന ഖാൻ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: