തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് പൂട്ടിച്ചെന്ന് വാര്‍ത്തയില്‍ വിശദീകരണവുമായി നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്. വിശ്രമ കേന്ദ്രം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അതു പ്രചരിപ്പിച്ച് നഗരസഭയേയും മേയറേയും അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയര്‍ അറിയിച്ചു.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമ കേന്ദ്രം ഒഴിപ്പിച്ചത് സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്. വിശ്രമ കേന്ദ്രത്തിനായി പണിത കെട്ടിടം ചിലര്‍ അനധികൃതമായി കൈവശം വെച്ചുവെന്ന പരാതിയില്‍ അവിടെ സൂക്ഷിച്ചിരുന്ന മേശ, കസേര എന്നിവ എടുത്തുമാറ്റുകയായിരുന്നു. ശേഷം മേയറുടേയും സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസറുടേയും നേതൃത്വത്തില്‍ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതേ കെട്ടിടത്തില്‍ സര്‍ക്കാരിന്റെയോ മറ്റു മരുന്ന് സംഘടനകളുടെയോ നേതൃത്വത്തില്‍ മരുന്നുകള്‍ സൂക്ഷിച്ചിരുന്നുവെന്നും കുത്തക കമ്പനികളെ സഹായിക്കാന്‍ എസ്എടി ആശുപത്രിയിലെ ഫാര്‍മസി നഗരസഭ പൂട്ടിയെന്നും വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു.
പ്രചരണത്തിന് പിന്നില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാരനാണെന്ന് നഗരസഭ കണ്ടെത്തിയെന്നും ഇതേയാള്‍ കെട്ടിടം പൂട്ടിയതിനാല്‍ മരുന്നു എടുക്കാന്‍ കഴിയില്ലെന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കുന്നു. ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ പൊലീസിനും ആരോഗ്യ വഹകരണ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: