ഗുവാഹത്തി: അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ സര്‍വേ. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ ബിജെപിക്ക് പ്രവചിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിന് 40 മുതല്‍ 50 സീറ്റുകള്‍ വരെ. 126 സീറ്റുകളാണ് ആകെയുള്ളത്. മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോളും ഇതേ അക്കമാണ് പ്രവചിക്കുന്നത്. പി-മാര്‍ക്ക് എക്‌സിറ്റ് പോളില്‍ മഹാസഖ്യത്തിന് 56 മുതല്‍ 64 സീറ്റുകള്‍ വരെ. അസമില്‍ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകള്‍ വേണം. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ഏപ്രില്‍ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: