തിരുവനന്തപുരം: മക്കള്‍ രാഷ്‌ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്പോഴും ഇത്തവണയും മുന്‍ നിയമസഭാംങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്പര്യ പദവി ആഗ്രഹിച്ച് തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നത്.
കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ആണ് അതില്‍ മുന്നില്‍. രണ്ടു പേരും ഒന്നിച്ച് രണ്ടാം തവണയും മത്സരത്തിനിറങ്ങുന്നു
മുരളീധരന്‍ കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ ആയിരുന്നു, ഇത്തവണ നേമത്താണ് . പത്മജ കഴിഞ്ഞ തവണപരാജയപ്പെട്ട തൃശൂരില്‍ തന്നെയാണ് മത്സരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികകളിലെ ഏക സഹോദരങ്ങളും ഇവരാണ്
ഒന്നിച്ചു പോരിനിറങ്ങിയ അമ്മായച്ചനും മരുകനും ഉണ്ട് ഇത്തവണ. ധര്‍മ്മടത്തു മത്സരിക്കുന്ന പിണറായി വിജയനും ബേപ്പൂരില്‍ മത്സരിക്കുന്ന മരുമകന്‍ മുഹമ്മദ് റിയാസും.
കെഎം മാണിയുടെ മകനും മരുമകനും സ്ഥാനാര്‍ത്ഥികളാണ്. മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലായില്‍ ഇടതിനുവേണ്ടി ജോസ് കെ മാണി മത്സരിക്കുന്നു. മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയാണ്. മത്സര രംഗത്തെ അളിയന്മാര്‍
മരുമകളും മത്സരിത്തിനുണ്ട്. ആലുവയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഷെന്‍ന നിഷാദ് ആലുവായെ ആറുതവണ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് മുഹമ്മദലിയുടെ മകന്റെ ഭാര്യയാണ്
മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തിയേകയന്റെ മകന്‍ കെഎസ് ശബരിനാഥന്‍ അരുവിക്കരയില്‍ വീണ്ടും കോണ്‍ഗ്രസിനായി മത്സരിക്കുന്നു.
ചിറ്റൂരിലെ മുന്‍ എംഎല്‍എ കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതന്‍ ആണ് ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പാലാവരിപട്ടം പാലം കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറാണ് കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ത്ഥി.കൊടുവള്ളിയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രി എംകെ മുനീര്‍ മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദിന്റെ മകന്‍ ആണ്. ഏറനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പികെ ബഷീര്‍, മുസ്ലീം ലീഗ് നേതാവ് സീതി ഹാജിയുടെ മകനും
അഞ്ചു തവണ ടി എം ജേക്കബ് ജയിച്ച പിറവത്ത് മകന്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് മൂന്നാം തവണ മത്സരിക്കുന്നു. കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജാണ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.കാഞ്ഞിരപ്പളളിയില്‍ സിറ്റിംഗ് എംഎല്‍എ എന്‍ ജയരാജ് മുന്‍ വാഴൂര്‍ എംഎല്‍എ കെ നാരായണക്കുറുപ്പിന്റെ മകനാണ്.
മുന്‍ എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന എംപി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാര്‍ ആണ് കല്‍പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രേയാംസിന്റെ പാര്‍ട്ടിയായ എല്‍ജെഡിയില്‍ വേറേയും ഉണ്ട് മക്കള്‍ രാഷ്‌ട്രീയ സ്ഥാനാര്‍ത്ഥി. കൂത്തുപറമ്പില്‍ മത്സരിക്കുന്ന മുന്‍ മന്ത്രികെപി മോഹനന്‍ സോഷ്യലിസ്റ്റ് നേതാവ് മുന്‍ മന്ത്രി പിആര്‍ കുറുപ്പിന്റെ മകനാണ്.
കൊല്ലം ജില്ലയിലാണ് കൂടുതല്‍ മക്കള്‍ മത്സരം. ചവറ മണ്ഡലം കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത് വിജയന്‍ പിള്ളയിലൂടെ ആയിരുന്നു. വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത്ത് വിജയന്‍ ആണ് ചവറയിലെ സ്ഥാനാര്‍ത്ഥി.എതിര്‍ സ്ഥാനാര്‍ത്ഥി ആര്‍എസ്പി നേതാവ് ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍.ഇരവി പുരത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രിബാബു ദിവാകരന്‍ അന്തരിച്ച ആര്‍എസ്പി നേതാവ് മുന്‍ മന്ത്രിടികെ ദിവാകരന്റെ മകനാണ്.
മുന്‍ മന്ത്രിആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് വൂണ്ടും ജനവിധി തേടുന്നു.പുനലൂരില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി പിഎസ് സുപാല്‍ മുന്‍ മന്ത്രി പികെ ശ്രീനിവാസന്റെ മകനാണ്.
സിപിഎം പാലക്കാട് രംഗത്തിറക്കുന്നത് സിപി പ്രമോദ് മുന്‍ ശ്രീകൃഷ്ണപുരം എംഎല്‍എ ഇ പത്മനാഭന്റെ മകനാണ്.ആലത്തൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന കെഡി പ്രസേനന്‍ ഇതേ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ആര്‍ കൃഷ്ണന്റെ കൊച്ചുമകനാണ്.
കൊടുങ്ങല്ലൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന സിപിഐ നേതാവ് വിആര്‍ സുനില്‍കുമാര്‍ മുന്‍ മന്ത്രി വികെ രാജന്റെ മകന്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: