പാലക്കാട്: ഒരുമാസത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി മൂന്നുനാള്‍. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍. എന്നാല്‍, കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ മുന്നണികള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.
ദേശീയതലത്തില്‍ ഉള്‍പ്പെടെ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ ഇ.ശ്രീധരന്‍ എത്തിയതോടെയാണ് പാലക്കാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയത്. മെട്രോമാന് ലഭിച്ച സ്വീകാര്യത ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ഇ. ശ്രീധരന്‍ വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ മലമ്പുഴയില്‍ സംസ്ഥാന ജന.സെക്രട്ടറിയായ സി.കൃഷ്ണകുമാറിന്റെ വിജയവും ഉറപ്പിച്ചിരിക്കുകയാണ്. 12 മണ്ഡലങ്ങളുള്ള ജില്ലയില്‍ മിക്കതിലും കടുത്ത ത്രികോണ മത്സരം തന്നെയാണ് നടന്നത്.
കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസവും തൊഴുത്തില്‍കുത്തും പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്ന് മുന്‍കാല നേതാക്കള്‍തന്നെ പറയുന്നു. കോണ്‍ഗ്രസിന്റെ ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുമുണ്ട്. പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്ന് മുന്നണികളും ഒരുപോലെ വിജയം അവകാശപ്പെടുമ്പോള്‍ പ്രവര്‍ത്തകരും ഏറെ ആവേശത്തിലാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദത്തില്‍പ്പെട്ട വൈറസ് വ്യാപനം ജില്ലയില്‍ വ്യാപകമാണെന്നിരിക്കെ പ്രവര്‍ത്തകരുടെ ആവേശം അതിരുകടക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതാക്കളും ജനങ്ങളും. ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മെയ് രണ്ടിനോ തൊട്ടടുത്ത ദിവസമോ യാ തൊരുതരത്തിള്ള പ്രകടനവും പാടില്ലെന്ന തീരുമാനമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും കൈക്കൊണ്ടത്. ഈ നിര്‍ദ്ദേശത്തെ സര്‍വാത്മന സ്വാഗതം ചെയ്തിരിക്കുകയാണ് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍.
എല്ലാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ബിജെപി സമീപിക്കുക. തെരഞ്ഞെടുപ്പ് വിജയം എങ്ങിനെ ആഘോഷിക്കണമെന്നത് സംബന്ധിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വരുന്നതേ ഉള്ളൂ. സര്‍വ്വകകക്ഷി യോഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ബിജെപി സ്വീകരിക്കുക. സ്വന്തം വീടുകളില്‍ തന്നെ ആഘോഷിച്ചാല്‍മതിയെന്ന രീതിയിലുള്ള നിര്‍ദ്ദേശമായിരിക്കും നല്‍കുക.
അഡ്വ.ഇ. കൃഷ്ണദാസ്, ബിജെപി ജില്ലാധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: