കൊല്ലം: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കല്ലട ഷണ്‍മുഖന്‍ (73)അന്തരിച്ചു. കിഴക്കേകല്ലട കൊടുവിളയിലെ ജോത്സ്യകുടുംബത്തിലെ അംഗമാണ്. കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിനോടെയായിരുന്നു അന്ത്യം.
ഇളയമകള്‍ ശ്രീദര്‍ശനയ്‌ക്ക് ചെന്നൈയിലെ ബാങ്ക് ശാഖയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം രണ്ടുതവണ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് അസുഖബാധിതനായതെന്ന് കരുതുന്നു. കുടുംബാംഗങ്ങളും കൊവിഡ് ചികിത്സയിലാണ്.
കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്,തപസ്യ തിരുവനന്തപുരം മേഖല വൈസ് പ്രസിഡന്റ്, ബിഎംഎസ് സംസ്ഥാനസമിതി അംഗം, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടിവംഗം എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ലീല. മക്കള്‍: സൂര്യേന്ദുശ്രീല, സിതേന്ദ് സൗമ്യ, ശ്രീദര്‍ശന.
ജ്യോതിഷ പണ്ഡിതനായ ഷണ്‍മുഖന്‍ ശ്രീചക്രം എന്ന പേരില്‍ ജ്യോതിഷ മാസികയും പുറത്തിറക്കിയിരുന്നു.
ഭാരതീയ ജ്യോതിഷ വിചാരസംഘം സംസ്ഥാന പ്രസിഡന്റ് ആയിരുന്നു
















