Categories: Kerala

കടലാക്രമണത്തിന് സാധ്യത, തീരദേശത്ത് മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. ആഴക്കടലില്‍ മല്‍സ്യബന്ധനം തുടരുന്നതില്‍ കുഴപ്പമില്ല.

Published by

തിരുവനന്തപുരം: ഏപ്രില്‍ 30 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്‌ക്കും (ഒന്ന് മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. ആഴക്കടലില്‍ മല്‍സ്യബന്ധനം തുടരുന്നതില്‍ കുഴപ്പമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by