പൂച്ചാക്കല്‍ : വിവാഹ ദിനത്തില്‍ കാണാതായ വരന് മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28) ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹദിവസം രാവിലെ തന്നെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങുകയും ഇതിനെ തുടര്‍ന്ന് മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് മരിക്കുകയും ചെയ്തു.
ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് മരിക്കുകയും ചെയ്തു.
ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസിം കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റി. അതിനിടെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞ് ഇയാള്‍ സുഹൃത്തിന് ശബ്ദ സന്ദേശവും അയച്ചിരുന്നു.
എന്നാല്‍ വിവാഹത്തിന് തനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാള്‍ മൊഴി നല്കി. അതേസമയം പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍നിന്നു പ്രതി ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: