ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന് പ്രസിഡന്റ് . വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംസാരിച്ചു. മഹാമാരി അവസ്ഥയെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് പുടിന് ഇന്ത്യന്‍ ജനതയോടും ഗവണ്മെന്റിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് റഷ്യ കണിശതയാര്‍ന്ന പിന്തുണ നല്‍കുന്നത് തങ്ങളുടെ ശാശ്വതമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രണ്ട് നേതാക്കളും നിരീക്ഷിച്ചു. ഇന്ത്യയില്‍ സ്പുട്നിക്-വി വാക്സിന് അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതിനെ പ്രസിഡന്റ് പുടിന് അഭിനന്ദിച്ചു. ഇന്ത്യ, റഷ്യ, മൂന്നാം രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ഇരു നേതാക്കളും പ്രാധാന്യം നല്കി. ഇന്ത്യയുടെ ഗഗന്യാന് പരിപാടിയ്ക്ക് റഷ്യയില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്കും നാല് ഗഗന്യാന് ബഹിരാകാശയാത്രികരുടെ റഷ്യന്‍ ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയതിനും പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു.
ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത രണ്ട് നേതാക്കളും നിരീക്ഷിച്ചു.
ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതിയ 2 + 2 സംഭാഷണം മന്ത്രി തലത്തില്‍ സ്ഥാപിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു.
2019 സെപ്റ്റംബറില്‍ വ്ളാദിവോസ്റ്റോക്കില്‍ നടന്ന കഴിഞ്ഞ ഉച്ചകോടിയില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ ഇരു നേതാക്കളും അനുസ്മരിച്ചു. ഈ വര്‍ഷം അവസാനം ഉഭയകക്ഷി ഉച്ചകോടിക്കായി പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇത് വ്യക്തിപരവും, വിശ്വസ്തതയുമുള്ള തങ്ങളുടെ സംഭാഷണങ്ങള്‍ തുടരാനുള്ളന് ഴുവന്‍ പിന്തുണയും പ്രസിഡന്റ് പുടിന് ഉറപ്പ് നല്കി. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു. 2021 ല്‍ ബ്രിക്സിന്റെ അധ്യക്ഷപദവി ഇന്ത്യ അലങ്കരിക്കുമ്പോള്‍ അതിന്റെ വിജയത്തിന് റഷ്യയുടെ പൂര്‍ണ്ണ പിന്തുണയും പ്രസിഡന്റ് പുടിന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: