കശ്മീര്‍: പ്രവാചകനെ ചോദ്യം ചെയ്യുന്നവരുടെ തലയറുക്കുമെന്ന പ്രഖ്യാപനവുമായി കോവിഡ് രണ്ടാംതരംഗത്തിനിടയിലും കശ്മീരില്‍ മുസ്ലിംവിഭാഗത്തിന്റെ പ്രകടനം. പ്രവാചകനെ ചോദ്യം ചെയ്യുന്ന സ്വാമി യതി നരസിംഹാനന്ദ സരസ്വതിയുടെ തലയറുക്കണെന്ന ആവശ്യമുന്നയിച്ചാണ് ജമാ മസ്ജിദ് പള്ളിയില്‍ നിന്നും റാലി നടത്തിയത്.
ഇസ്ലാം സമാധാനത്തിന്റെ മതമാണ്, പ്രവാചകനെ നിന്ദിക്കുന്നവര്‍ക്ക് ഒരൊറ്റ ശിക്ഷയേയുള്ളൂ- അത് തലയറുക്കലാണ്- എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പിടിച്ചായിരുന്നു മുസ്ലിം യുവാക്കളുടെ പ്രകടനം. സ്വാമി യതി നരസിംഹാനന്ദ് സരസ്വതി പ്രവാചകനെ നിന്ദിക്കുന്നതായുള്ള ആരോപണം ശക്തമായതിന്റെ തുടര്‍ച്ചയായാണ് ഈ പ്രകടനം.
പ്രവാചകാ, ഞങ്ങള്‍ താങ്കള്‍ക്ക് വേണ്ടി മരിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രകടനത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഏന്തിയിരുന്നു. സ്വാമിജിയെ പ്രതിനിധീകരിച്ചുള്ള കാവിവസ്ത്രമുടുപ്പിച്ച ഒരു കോലം നിലത്തിട്ട് പ്രകടനക്കാര്‍ ഷൂകൊണ്ട് ചവിട്ടി പ്രതിഷേധിക്കുകയും ചെയ്തു.
‘മുഹമ്മദാണ് ലോകത്തിന്റെ, ഇസ്ലാമിന്റെ, ക്രൈസ്തവരുടെ, ജൂതന്മാരുടെ എല്ലാം… പ്രവാചകന്‍…സ്വാമി നരസിംഹാനന്ദിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വധശിക്ഷ നല്‍കണം. അദ്ദേഹത്തിന് അഭയം കൊടുക്കുന്നവരും അദ്ദേഹത്തിനായി ശബ്ദമുയര്‍ത്തുന്നവരും സര്‍ക്കാരിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്,’ പ്രകടനത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരനായ മുഹമ്മദ് അക്രം പറയുന്നു.
ശരിയത്ത് നിയമമനുസരിച്ച് സ്വാമി നരസിംഹാനന്ദിന്റെ തലയറുക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും ഈയിടെ പ്രതിഷേധിച്ചിരുന്നു.
‘ഈ വെറുക്കപ്പെടുന്ന പ്രാണി (സ്വാമി യതി നരസിംഹാനന്ദ്)യുടെ നാവും കഴുത്തും അറുത്ത് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം,’ മു്സ്ലിംയുവാക്കളെ അഭിസേംബോധന ചെയ്ത് ദല്‍ഹിയിലെ ആപ് (ആംആദ്മി പാര്‍ടി) എംഎല്‍എ അമാനത്തുള്ള ഖാന്‍ പറഞ്ഞു. ദില്ലിയില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടന്ന ഹിന്ദുവിരുദ്ധ ദല്‍ഹി കലാപത്തില്‍ ആപിന്റെ താഹിര്‍ ഹുസ്സൈന് പിന്തുണ നല്‍കിയ വ്യക്തിയാണ് അമാനത്തുള്ള ഖാന്‍. താഹിര്‍ ഹുസൈന്‍ ഇപ്പോള്‍ ജയിലിലാണ്.
സ്വാമിയുടെ തലയറുക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിച്ച കമലേഷ് തിവാരിയ്‌ക്കെതിരെയും 2015-16 കാലത്ത് പ്രവാചകനിന്ദ നടത്തി എന്ന ആരോപണമുണ്ടായിരുന്നു. നാല് വര്‍ഷത്തിന് ശേഷം 2019ല്‍ കമലേഷ് തിവാരിയെ വെടിവെച്ച് കൊന്നു. ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്ക് ശേഷമായിരുന്നു കൊലപാതകം.
ഇത്തരം പ്രകടനങ്ങളിലൂടെ മതേതരരാഷ്‌ട്രം എന്ന ബലത്തില്‍ സര്‍ക്കാരിനെക്കൊണ്ട് നിയമശിക്ഷ നേടിടെയുക്കാനാണ് പ്രകടനക്കാരുടെ ശ്രമം. പല ഘട്ടങ്ങളിലും ഇത് നടക്കുന്നു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കോമഡി അവതരിപ്പിക്കുന്ന മുനാവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കി. സുപ്രീംകോടതിയില്‍ രോഹിന്‍ടണ്‍ നരിമാനാണ് ഫറൂഖിയെ വിട്ടയച്ചത്. ഭഗവാന്‍ രാമനെതിരെ ക്രൂരമായ ഭാഷയില്‍ വിമര്‍ശിക്കുന്ന അക്ബറുദ്ദീന്‍ ഒവൈസി, ദുര്‍ഗയെ വേശ്യയെന്ന് വിളിച്ച റാഡിക്കല്‍ ദളിത് ചിന്തകന്‍ പ്രൊഫ. കാഞ്ച ഇലൈയ്യ, ശ്രീരാമനെ വിമര്‍ശിച്ച പത്രപ്രവര്‍ത്തക പ്രിയാ രമാനി, ഹിന്ദു വിശുദ്ധഗ്രന്ഥങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന കറുപ്പര്‍ കൂട്ടം എന്ന ദ്രാവിഡ സംഘടന, സീതയെ അഭിസാരികയെന്ന് വിളിച്ച പാരി ഖാന്‍ എന്നിങ്ങനെ എല്ലാവരും ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ മറവില്‍ രക്ഷപ്പെടുകയാണ്. ആര്‍ക്കും ഇതുവരെ ഒരു ശിക്ഷയും ലഭിച്ചിട്ടില്ല. ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു.
അതേ സമയം ഇസ്ലാമില്‍ പല സംഘടനകളും മതനിന്ദ നടത്തുന്നവരെ കണ്ട് പിടിച്ച് കൊന്ന് കളയാന്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നു അവര്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നു. പ്രചാവക നിന്ദ നടത്തിയ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയത് കേരളത്തിലാണ്. തഹ്‌റീക് ഫറോഗ് ഇ-ഇസ്ലാം എന്ന സൂഫി മതപണ്ഡിതരുടെ സംഘടനം പ്രവാചകനിന്ദ നടത്തിയ ഇന്ത്യയിലെ വ്യക്തിക്കളുടെ ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ മുന്‍ റോ ഉദ്യോഗസ്ഥന്‍ കേണല്‍ ആര്‍എസ്എന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: