ന്യൂദല്‍ഹി: വിവിധോദ്ദേശ്യ യുദ്ധ വിമാനമായ തേജസ്സിന് വേണ്ടി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിച്ച മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സാങ്കേതിക വിദ്യ നിലവില്‍ കോവിഡ്-19 രോഗികള്‍ നേരിടുന്ന രൂക്ഷമായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായകരമാകും.
ഒരു മിനിറ്റില്‍ 1000 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകള്‍ ചാര്‍ജ് ചെയ്യും.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ബംഗളുരു, ട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂര്‍ എന്നിവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറി കഴിഞ്ഞു. ഈ രണ്ട് കമ്പനികള്‍ രാജ്യത്തുടനീളം വിവിധ ആശുപത്രികളില്‍ 380 പ്ലാന്റുകള്‍ സ്ഥാപിക്കും. ഡെറാഡൂണിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം, വ്യവസായങ്ങളുമായി സഹകരിച്ച് 500 120 പ്ലാന്റുകളും സ്ഥാപിക്കും.
മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്നതിനെ ആശ്രയിക്കാതെ ചെലവ് കുറഞ്ഞ രീതിയില്‍ ആശുപത്രികളില്‍ തന്നെ മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ആശുപത്രികള്‍ക്ക് ഇത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: