തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ച്. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റും അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് കമ്മിഷന് നിര്‍ബന്ധമാക്കിയത്.
വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: