പാലക്കാട്: കേരളത്തിനാവശ്യത്തിനുള്ള ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് പാലക്കാട് പ്രവര്‍ത്തിക്കുന്ന ഐനോക്സ് എയര്‍ പ്രൊഡക്റ്റ് എന്ന സ്ഥാപനമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭം ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത് 147 ടണ്‍ ഓക്സിജനാണ്. ഓക്സിജനായി രാജ്യം കേഴുമ്പോള്‍ പാലക്കാട്ടെ ഈ പ്ലാന്റിന്റെ പ്രസക്തിയേറെയാണ്.
ഐനോക്സ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് 2019ലാണ്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് പ്രതിദിനം ഏഴ് ടണും, ഭാരത് ബയോ പെട്രോളിയം കോര്പ്പറേഷന് 0.322 ടണും പ്രതിദിനം, കൊച്ചിന് ഷിപ്പ്യാര്ഡ് 5.5 ടണും പ്രതിദിനം 11 എയര്‍ സേപ്പറേഷന്‍ യൂണിറ്റ് 44 ടണും പ്രതിദിനം ഉത്പാദിപ്പിക്കുമ്പോഴാണ് ഐനോക്സ് എയര്പ്രൊഡക്റ്റിന്റെ പ്രാധാന്യം മനസിലാകുന്നത്. സംസ്ഥാനത്തെ വലിയ ആശുപത്രികള്‍ക്കും, മെഡിക്കല്‍ കോളേജുകളിലേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്ന ഈ സ്ഥാപനം ജെയിന് ഗ്രൂപ്പിന്റേതാണ്.
2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉത്പാദിപ്പിച്ചിരുന്ന ഐനോക്സ് ഇന്ന് ആരോഗ്യ മേഖലക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്. 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ സംഭരണ ശേഷിയും ഇവര്‍ക്കുണ്ട്. വ്യാവസായിക ഓക്സിജന്റെ ഡിമാന്റ് കുറഞ്ഞതും കമ്പനിയെ ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. രാജ്യത്തെ 36 കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പ്ലാന്റുകള്‍ ഉണ്ട്. 200 മില്യനാണ് വിറ്റുവരവ്.
79 ടണ്‍ ഓക്സിജനാണ് കേരളം പ്രതിദിനം ഉപയോഗിക്കുന്നത്. 74 ടണ്‍ തമിഴ്നാട്ടിലേക്കും 30 ടണ്‍ കര്ണ്ണടകയിലേക്കും കയറ്റുമതി ചെയ്യുന്നു. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ ഓക്സിജന്‍ ആവശ്യകത നിറവേറ്റുന്നതില്‍ ഐനോക്സ് സുപ്രധാന പങ്കാണ് വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: