തിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്ത ലോക്ഡൗണ്‍ സംസ്ഥാനത്ത് വേണ്ടെന്ന് മന്ത്രിസഭായോഗം. ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണവും രാത്രികാല നിയന്ത്രണവും തുടരും. സാഹചര്യങ്ങള്‍ നോക്കിയശേഷം പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനം.
അതേസമയം, ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഒരു കോടി ഡോസ് കോവിഡ് വാക്സീന് വാങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സീനും വാങ്ങും. അടുത്ത മാസം തുടക്കത്തില്‍തന്നെ 10 ലക്ഷം വാക്സീന് വാങ്ങും. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്തും. ജൂലൈ മാസത്തോടെ വാക്സീന് മുഴുവന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ വാക്സിന് സൗജന്യമായിരിക്കുമെന്നും കഴിഞ്ഞ വര്‍ഷം തന്നെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും എന്നാല്‍ പിന്നീട് സൗജന്യമായി കേന്ദ്രം നല്‍കണമെന്നും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: