കാലടി: മലയാറ്റൂര്‍ പഞ്ചായത്തിലെ നടുവട്ടം, യൂക്കാലി, കാടപ്പാറ എന്നി പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. .കഴിഞ്ഞ ദിവസം രാത്രി തൊഴുത്തില്‍ നിന്നും എഴു മാസം ഗര്‍ഭിണിയായ പശു കളവ് പോയി. അജി ചൂളയ്ക്കല്‍ എന്നയാളുടെ പശുവാണ് കളവ് പോയത്. 40000 രൂപ വിലമതിക്കുമെന്ന് അജി പറഞ്ഞു.
ഇതിന് മുന്‍പ് ഈ പ്രദേശത്ത് നിന്ന് ധാരാളം വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി കളവ് പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് കാലടി പോലീസില്‍ പരാതി നല്കി. പ്രദേശത്ത് വൈകുന്നേരങ്ങള്‍ മുതല്‍ അര്‍ദ്ധരാത്രി വരെ യുവാക്കള്‍ കൂട്ടം കൂടി നിന്ന് മദ്യപാനം മുതലായ കാര്യങ്ങളും നടക്കുന്നുണ്ട്. പുറത്ത് നിന്നുള്ള യുവാക്കളും എത്തിചേരുന്നുണ്ട്. വഴിയാത്രാക്കാര്ക്കും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .
അടിയിന്തരമായി പോലീസിന്റെ ഭാഗത്തുനിന്ന് ശ്രദ്ധ ഉണ്ടാകണമെന്ന് മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തംഗം പി.ജെ. ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: