മഞ്ഞപ്ര: മഞ്ഞപ്ര പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ സിപിഎം-സിപിഐ തമ്മിലടി രൂക്ഷമാകുന്നു. പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് എല്‍ഡിഎഫ് ഭരണസമിതിയാണ്. ആകെയുള്ള 13 സീറ്റില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിലെ ഏഴ് സീറ്റില്‍ ഒരു സിപിഐ സ്വതന്ത്രനാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഭിന്നതയുണ്ടായിരിക്കുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളവ നടപ്പിലാക്കാന്‍ സിപിഎം തായാറാകുന്നില്ലായെന്നാണ് സിപിഐയുടെ പ്രധാന ആക്ഷേപം. പഞ്ചായത്തിലെ വ്യവസായങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിലും സിപിഎം സിപിഐ തമ്മില്‍ അഭിപ്രായ വ്യത്യാസവും രൂക്ഷമാണ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ സിപിഎം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് സിപിഐയുടെ വാദം. പ്രധാന വിഷയങ്ങളിലെല്ലാം സിപിഐയുടെ അഭിപ്രായം മാനിക്കാന്‍ പോലും സിപിഎം തായാറാകുന്നില്ലായെന്നും പറയുന്നു. പാര്‍ലിമെന്ററി പാര്‍ട്ടി യോഗങ്ങളിലും ചര്‍ച്ചകളിലും ഇരുകൂട്ടരും കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥിതിയാണ്. സിപിഐ പിന്തുണ പിന്‍വലിച്ചാല്‍ കടുത്ത പ്രതിസന്ധിയിലാവുകയും ഭരണം അട്ടിമറിക്കപ്പെടുവാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: