കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ പെണ്മക്കളുള്ള രക്ഷിതാക്കള്‍ ആശങ്കയില്‍. ഈ മാസം തന്നെ രണ്ട് പെണ്‍കുട്ടികളെയാണ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കാണാതായെന്ന പരാതിയുമായി രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി.
ഉയര്‍ന്ന വിദ്യാഭ്യാസവും കാണാന്‍ സൗന്ദര്യമുള്ള പെണ്‍കുട്ടികളെയാണ് പ്രേമം നടിച്ച് വശീകരിച്ച് കൊണ്ടുപോയി മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നത്. കഴിഞ്ഞ 19നാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പൊള്ളക്കട ശ്രീധരന്-തങ്കമണി ദമ്പതികളുടെ മകളായ അഞ്ജലി (21) യെ കണാതായത്. ഉച്ചയ്ക്ക് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഞ്ജലി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹത്തിനായി വാങ്ങി വച്ച 10 പവന് സ്വര്‍ണവുമായാണ് അഞ്ജലി വീട്ടില്‍ നിന്ന് ഇറങ്ങിയത്. യുവതിയെ മയക്കുമരുന്ന് നല്കി പ്രലോഭിച്ച് തട്ടികൊണ്ടുപോയതായി സംശയിക്കുന്നു.
ഞാന്‍ എന്റെ ഇക്കയോടൊപ്പം പോവുകയാണെന്നും എന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഇക്കാക്ക് എന്നെ വളരെ ഇഷ്ടമാണെന്ന കുറിപ്പും അഞ്ജലിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. മയക്കുമരുന്നിന്റെ ഒഴിഞ്ഞ കവറും മുറിക്കകത്തുണ്ടായിരുന്നു. അഞ്ജലിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് പെണ്‍കുട്ടിയെ ലൗ ജിഹാദില്‍ പെട്ട് മതപരിവര്‍ത്തനത്തിന് ഇരയാക്കുമെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.
22നാണ് അജാനൂര്‍ വേലേശ്വരത്തെ ചന്ദ്രന്റെ മകള്‍ അമിത(19)യെ കാണാതായത്. പെരിയ അംബേദ്കര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അമിത 21ന് രാത്രി ഉറങ്ങാന്‍ കിടന്നിരുന്നു. പക്ഷെ പുലര്‍ച്ചെ പെണ്‍കുട്ടിയെ മുറിയില്‍ കണ്ടില്ല. രാത്രി തന്നെ പെണ്‍കുട്ടി വീടുവിട്ടുവെന്നാണ് കരുതുന്നത്. പുലര്‍ച്ചെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ഇത് സംബന്ധിച്ച് ചന്ദ്രന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അമിത പേരാവൂരിലെ അഷ്കര്‍ കാറ്ററിങ് തൊഴിലാളിക്കൊപ്പമുണ്ടെന്ന് സൂചന ലഭിച്ചത്.
പാലക്കുന്ന് ആറാട്ട് കടവ് കണ്ണംകുളത്തെ ബാബുരാജിന്റെ മകള്‍ ബബിനാരാജും മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന് ഫിറാഷുമായുള്ള വിവാഹത്തിന് കഴിഞ്ഞ 17ന് രജിസ്ട്രാര്‍ ഓഫിസില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ബബിനാരാജിനെ ലൗ ജിഹാദിന്റെ കെണിയില്‍ പെടുത്താന്‍ കാഞ്ഞങ്ങാട് നഗരത്തിലെ പ്രമുഖനായ ഡോക്ടര്‍ പരിശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സമാനമായി ലൗ ജിഹാദിന്റെ കെണിയില്‍ പെട്ടിരിക്കുന്നത് നിരവധി പെണ്‍കുട്ടികളാണ്. പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാത്ത നിരവധി കേസുകള്‍ ജില്ലയുടെ പല ഭാഗത്തും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: