ഇസ്ലാമാബാദ് : മതം മാറ്റത്തിന് ശേഷം പീഢനത്തിന് വിധേയയായ പാകിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കരഞ്ഞപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഭര്‍ത്താവിന്റെ വീട്ടിലെ മതിലിന് മുകളില്‍ കയറിയിരുന്നാണ് പെണ്‍കുട്ടി തന്നെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. കെരിയോസാർ സ്വദേശിനി റീന മെഗ്വാറാണ് സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നത്. മുസ്ലിമായ ഭര്‍ത്താവിന്റെ വീടിന് ചുറ്റുമുള്ള കോട്ടപോലെ ഉയര്‍ന്ന മതില്‍ക്കെട്ടിനകത്ത് നിന്ന് തല മാത്രം പുറത്തേക്കിട്ടാണ് പെണ്‍കുട്ടി സഹായത്തിനഭ്യര്ത്ഥിക്കുന്നത്. മൂന്നാള്പൊക്കമുള്ള മതില് ചാടി പുറത്തുവരിക ദുഷ്കരം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഹിന്ദുവായ റീന ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടത്. ഇതോടെ പീഢനവും തുടങ്ങി.
ഭര്‍തൃവീട്ടിലെ സഹിക്കാനാകാത്ത സാഹചര്യത്തില്‍ മനസ്സ് മടുത്ത പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകണമെന്നാണ് വീഡിയോയില്‍ കേണപേക്ഷിക്കുന്നത് . ആരും നിന്നെ സഹായിക്കാൻ വരില്ലെന്നും, ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കില്ലെന്നും ആരോ പറയുന്ന ശബ്ദവും കേള്‍ക്കാം. റീനയുടെ അച്ഛന് പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയുന്നു.
ഫെബ്രുവരി 13 നായിരുന്നു റീനയെ മുസ്ലീം യുവാവും കുടുംബവും ചേർന്ന് തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ശേഷം വിവാഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: