Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലസാഹിത്യകാരി സുമംഗല ഇനി ഒരു ഓര്‍മ്മ

സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. സുമംഗല തൂലികാ നാമത്തില്‍ പ്രശസ്തയായ എഴുത്തുകാരിയുടെ യഥാര്‍ത്ഥ നാമം ലീലാ നമ്പൂതിരിപ്പാട്. കുട്ടികളുടെ സാഹിത്യകാരിയായി വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച സുമംഗല ബാലസാഹിത്യത്തില്‍ 50ഓളം രചനകള്‍ നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 08:03 pm IST
in Kerala

തൃശ്ശൂർ: കുട്ടികളുടെ സാഹിത്യകാരിയായി കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാളി വായനക്കാരുടെ ഭാവനയില്‍സ്സില്‍ ഇടംപിടിച്ച സുമംഗല ഇനി ഓര്‍മ്മ.  

പഞ്ചതന്ത്രം കഥകളുടെ ഭാവനാലോകം മുതല്‍ സ്വന്തം നാട്ടുമുറ്റത്തെ കുട്ടികളുടെ ലോകം വരെ ഒരു വലിയ ഭാവനാപ്രപഞ്ചമാണ് സുമംഗല മലയാളി വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെച്ചത്. മകള്‍ക്ക് ചെറുപ്പത്തില്‍ കഥ പറ‍ഞ്ഞുകൊടുത്താണ് ക്രമേണ എഴുത്തുകാരിയായത്. പുരാണങ്ങളിലെ കഥകള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ചുറ്റുമുള്ള ജീവിതത്തില്‍ നിന്നും ചെറിയ ചെറിയ കഥകള്‍ ഉണ്ടാക്കി. ഒരു പൂച്ചയുടെ കഥ മകള്‍ക്ക് പറഞ്ഞു കൊടുത്തതില്‍ നിന്നായിരുന്നു തുടക്കം. പൂച്ചയുടെ ഒരു ദിവസം.. ക്രമേണ മിസ്റ്ററികള്‍ കൂട്ടിക്കലര്‍ത്തി ചുറ്റുപാടുമുള്ള ജീവികളുടെയും കുട്ടികളുടെയും ജീവിതലോകത്തിന്റെ മായാപ്രപഞ്ചം സൃഷ്ടിച്ചു.  

മരിയ്‌ക്കുമ്പോള്‍  86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മകന്‍ അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശാരീരിക വിഷമതകളെ തുടർന്ന് സുമംഗല ഏറെ നാളായി ചികിത്സയിലായിരുന്നു. 

സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.  സുമംഗല തൂലികാ നാമത്തില്‍ പ്രശസ്തയായ എഴുത്തുകാരിയുടെ യഥാര്‍ത്ഥ നാമം ലീലാ നമ്പൂതിരിപ്പാട്.  

കുട്ടികളുടെ സാഹിത്യകാരിയായി വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച സുമംഗല ബാലസാഹിത്യത്തില്‍ 50ഓളം രചനകള്‍ നടത്തിയിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടൂകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നുതീരാത്ത വഴികള്‍ എന്നീ സമാഹാരങ്ങളാണ് സുമംഗലയുടെ പ്രശസ്ത ബാലസാഹിത്യരചനകള്‍. കുട്ടികള്‍ക്കുള്ള കഥകളും ലഘുനോവലുകളുമാണിവ. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് സ്മീത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി വിവര്‍ത്തനം ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭസ്വാമി പുരസ്‌ക്കാരം എന്നിവ ലഭിച്ചു.നടന്നു തീരാത്ത വഴികള്‍ എന്ന രചയ്‌ക്ക് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (ബാലസാഹിത്യം) ലഭിച്ചു.  

1934 മെയ് 16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്‌ക്കലാണ് ജനനം. ഒറ്റപ്പാലം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ല്‍ പത്താം ക്ലാസ്സ് പാസായെങ്കിലും തുടര്‍ന്ന് കോളെജില്‍ പഠിക്കാന്‍ പ്രായമാകാത്തതിനാല്‍ അച്ഛന്‍ ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ പോയില്ല.

15ാം വയസ്സില്‍ വിവാഹിതരായി. യുജര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹശേഷം കലാമണ്ഡലത്തില്‍ ചെറിയ ജോലിയില്‍ പ്രവേശിച്ച സുമംഗല ക്രമേണ അവിടുത്തെ പബ്ലിസിറ്റി ഓഫീസറാണ്. മക്കള്‍: ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

Tags: സുമംഗലബാലസാഹിത്യകാരിലീലാ നമ്പൂതിരിപ്പാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

കുഞ്ഞുങ്ങള്‍ നുണഞ്ഞ നെയ്‌പ്പായസവും മിഠായിപ്പൊതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.