ഡെറാഡൂണ്‍: വിവാഹാഭ്യര്‍ത്ഥനയിലൂടെ ലൗജിഹാദിനെ മുതിര്‍ന്ന ചെറുപ്പക്കാരനെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിനടുത്ത് റൂര്‍ക്കിയിലാണ് സംഭവം.
ഹൈദറും കൂട്ടുകാരായ ആരിഫും ഫര്‍ഹാനും ചേര്‍ന്നാണ് 19 കാരിയായ ഹിന്ദു പെണ്‍കുട്ടി നിധി പസ്വാനെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് പകല്‍ വെളിച്ചത്തില്‍ കഴുത്തറുത്ത് കൊന്നത്. നിധി പസ്വാന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.
ഹൈദര്‍ കുറെക്കാലമായി നിധിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്നിരുന്നു. എന്നാല്‍ എങ്ങിനെ ഹൈദരിന് നിധിയുടെ ഫോണ്‍ നമ്പര്‍ കിട്ടി എന്നത് വ്യക്തമല്ല. തന്റെ പ്രേമം അറിയിക്കാന്‍ വിളിക്കുമ്പോള്‍ പല തവണ നിധി ഫോണ്‍ കട്ട് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. ഇതില്‍ മനസ്സ് മടുത്താണ് തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് നിധിയെ കൊല്ലാന്‍ ഹൈദര്‍ പദ്ധതി ആസൂത്രണം ചെയ്തത്.
ദുബായിലായിരുന്നു ഹൈദര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഡിസംബറില്‍ നാട്ടിലെത്തിയതോടെ ഒളിഞ്ഞുനോട്ടവും അസഹനീയമായി. വീടിനടുത്തുള്ള ബ്യൂട്ടി പാര്‍ലറിലാണ് നിധി ജോലി ചെയ്യുന്നത്. പോകുമ്പോഴും വരുമ്പോഴും ഹൈദരും കൂട്ടുകാരും നിധിയെ പരിഹസിക്കുന്നതും പതിവായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നിധി വീട്ടില്‍ തനിയെ ആയിരിക്കുമെന്ന് അറിഞ്ഞ മൂവരും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അവര്‍ വാതിലില്‍ മുട്ടി. സംശയമൊന്നും തോന്നാതിരുന്ന നിധി വാതില്‍ തുറന്നതോടെ മൂവരും വീടിനുള്ളിലേക്ക് കയറി. പിന്നീട് കൊടിയ മര്‍ദ്ദനമായിരുന്നു. ഒടുവില്‍ കഴുത്ത് മുറിച്ച് മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിധിയുടെ കരച്ചില് കേട്ട അയല്‍വാസിയായ ചെറുപ്പക്കാരന് മറ്റുള്ളവരെ വിവരമറിയിച്ചു. തടിച്ചുകൂടിയ അയല്‍ക്കാര്‍ ഹൈദരിനെ പിടികൂടി. മറ്റ് രണ്ടു പേരും ഓടി രക്ഷപ്പെട്ടു.
പൊലീസില്‍ വിവരമറിയച്ചതോടെ ഹൈദരിനെ അറസറ്റുചെയ്തു. കഴുത്തില്‍ നിന്നും രക്തം വാര്‍ന്നുപോകുന്ന നിലയില്‍ നിധിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രക്ഷപ്പെട്ട മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ ആരിഫും ഫര്‍ഹാനും പിടിയിലായി. 24 മണി്ക്കൂറിനുള്ളിലാണ് ഹൈദരിന്റെ രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തതെന്ന് എസ് പി ദെഹാത്ത് പ്രമേന്ദ്ര സിംഗ് പറഞ്ഞു.
പെണ്‍കുട്ടിയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തു. കൊലപാതകസ്ഥലത്ത് നിന്നും കഴുത്തുമുറിക്കാനുപയോഗിച്ച ബ്ലേഡും ബൈക്കും കണ്ടെടുത്തു. മൂന്ന് പേരെയും റിമാന്റ് ചെയ്തു.
പ്രണയവലയില്‍ കുരുക്കിയുള്ള ലവ് ജിഹാദ് ശ്രമം വ്യാപകമാവുകയാണ്. കഴിഞ്ഞ വര്‍ഷം നികിത തോമാറിന്റെ മരണം മറക്കാറായിട്ടില്ല. നികിതയെ അന്ന് വിവാഹഭ്യര്‍ത്ഥന നിരസിച്ച തൗസീഫ് അഹമ്മദ് വെടിവെക്കുകയായിരുന്നു. ഇവിടെ നിധിയുടെ കഴുത്തറുത്തു. ഈ രണ്ട് പെണ്‍കുട്ടികളും അവരുടെ കൗമാരത്തില്‍ നിന്നും പുറത്തുകടക്കുന്നതേയുള്ളൂ. അവരെയാണ് വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ ഭാഗമായി ക്രൂരമായി കൊന്നുകളഞ്ഞത്.
നികിതയുടെ മരണം അന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനാല്‍ വൈറലായി. നിധിയുടെ മരണത്തിന്റെ വീഡിയോ ഇല്ലാത്തതിനാല്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നികിതയ്ക്ക് ഇത് വരെ നീതി ലഭിച്ചിട്ടില്ല. നികിതയുടെ മാതാപിതാക്കള്‍ കഴിവതും ശ്രമിച്ചിട്ടും കോടതി പ്രതിയെ വെറുതെവിട്ടു. നികിതയെ വിവാഹാഭ്യര്‍ത്ഥന നടത്തിയ തൗഫീക്കിന്റെ കൂട്ടുകാരന് മുഹമ്മദ് അസ്ഹറുദ്ദീനാണ് തോക്ക് നല്‍കിയത് എന്ന കാരണം പറഞ്ഞായിരുന്നു വെറുതെ വിട്ടത്. പണക്കൊഴുപ്പിന്റെ തണലിലാണ് ഈ പ്രതികള്‍ രക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: