കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കൊറോണവാക്സിന് പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് അത് വിതരണംചെയ്യപ്പെടുന്നത്. അതുകൊണ്ട്, കേന്ദ്രസര്‍ക്കാരിനു കുറഞ്ഞ വിലയിലും സംസ്ഥാനങ്ങള്‍ക്ക് കൂടിയവിലയിലും വാക്സിന് ലഭിക്കുന്നു എന്ന ആരോപണത്തില്‍ ഒരു കഴമ്പുമില്ല. സൗജന്യ വാക്സിന് സംവിധാനം നിലനില്‍ക്കെത്തന്നെ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്നു നേരിട്ട് വാങ്ങുന്നതിനുള്ള സംവിധാനം കൂടി നിലവില്‍ വരുക മാത്രമാണ് ഉണ്ടായത്.
വാക്സിന് വിതരണത്തില്‍ തങ്ങള്ക്കുമേലുള്ളനിയന്ത്രണങ്ങള് നീക്കണം എന്നതായിരുന്നു ഇത്രനാളും സംസ്ഥാന സര്ക്കാരുകള്ആവശ്യപ്പെട്ടത്. അതാണിപ്പോള്‍ നടപ്പായത്. പുതിയ നയം അനുസരിച്ച് നിര്‍മ്മാതാക്കളില്‍ നിന്നു വാക്സിന് നേരിട്ട് വാങ്ങുന്നതിനും കൂടതല്‍ ഓര്‍ഡര്‍ വഴി ഉത്പാദകരുമായി ചര്‍ച്ചചെയ്ത് കുറഞ്ഞവിലയില്‍ വാക്സിന് വാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു കൈവന്നിരിക്കുന്നു. ഇത് വാക്സിന് ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. സംസ്ഥാനങ്ങള്‍ ആണ് വാക്സിനേഷന് പ്രോഗ്രാം മുന്നില്‍ നിന്നു നടപ്പാക്കുന്നത്. സ്റ്റോക്ക് തീരുന്നത് അനുസരിച്ച് അവര്‍ക്ക് വാക്സിന് ലഭ്യമാകേണ്ടതുണ്ട്. ആര്‍ക്ക് എപ്പോള്‍ അവിടെ എത്ര വാക്സിന് നല്‍കണമെന്നത് അവരാണ് തീരുമാനിക്കുന്നത്. നയത്തില്‍ വരുത്തിയ മാറ്റംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചതും അതാണ്.
യഥാര്‍ത്ഥത്തില്‍ സംസ്ഥാനസര്‍ക്കാരുകളും ഈ നയം മാറ്റത്തെ ഹാര്‍ദ്ദമായാണ് സ്വാഗതം ചെയ്തത്. ആസ്സാം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഝാര്‍ഖണ്ട്, ജമ്മു കാശ്മീര്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, കേരളം, ഛത്തീസ്ഗഡ്, ഹരിയാന, സിക്കിം, പശ്ചിമബംഗാള്‍, തലങ്കാന, ആന്ധ്ര മുതലായ പല സംസ്ഥാനങ്ങളും 18നും 45നും ഇടയില്‍ പ്രായമുള്ള ജനങ്ങള്‍ക്ക് വക്സിന് സൗജന്യമായിത്തന്നെ നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് തികച്ചും സ്വാഗതാര്‍ഹമായ പ്രഖ്യാപനം ആണ്. പുതിയ വാക്സിന് നയം അനുസരിച്ച് ഇത് നടപ്പാക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ എന്ന മഹാവ്യാധിയ്ക്കെതിരായ യുദ്ധം കാര്യക്ഷമമായും, ഫലപ്രദമായും, പൊതുജനാരോഗ്യം സംബന്ധിച്ച അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന തരത്തിലും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.
ഈ ലക്ഷ്യം നിറവേറ്റുന്നതിനു ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ലോകം അംഗീകരിച്ച നടപടികളിലൂടെയും കോവിഡിനെതിരായ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പ്രോഗ്രാം ആസൂത്രണം ചെയ്തത് പ്രധാനമന്ത്രി മോദിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അപകടസാധ്യത കൂടുതലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും, 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും പ്രത്യേക പരിഗണന നല്കി ആരംഭിച്ച പദ്ധതി ഇപ്പോള്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും, വ്യവസായികളുടേയും, സ്വകാര്യമേഖലയുടേയും പങ്കാളിത്തത്തോടെ കൂടുതല്‍ വിപുലമായ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു. ഉത്പാദകര്‍ക്കും വാക്സിന് ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പിന്തുണ നല്‍കിയിട്ടുണ്ട്. ഈ യുദ്ധം ഇന്ത്യ ഒറ്റെക്കെട്ടായി നയിക്കുന്നതാണ്. ഇത് നമ്മള് ഒരുമിച്ച് വിജയിക്കുക തന്നെ ചെയ്യും.
ചില രാഷ്ട്രീയ നേതാക്കള്‍ അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തി തെറ്റായ വാര്‍ത്തകള്‍, അത് വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചാണെങ്കിലും വാക്സിനുകളുടെ വിലയെ സംബന്ധിച്ചാണെങ്കിലും, പരത്തി വാക്സിനേഷന് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നു എന്നു പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്.
എല്ലാ രാഷ്ട്രീയ നേതാക്കളോടും അഭ്യര്‍ത്ഥിക്കാനുള്ളത് വാക്സിനേഷന് പ്രോഗ്രാമിന്റെ വിജയത്തിന് നമുക്ക് എല്ലാത്തിനും ഉപരിയായ പരിഗണന കൊടുക്കാം, അങ്ങനെ നമ്മുടെ ജനങ്ങളുടെ ജീവന് രക്ഷിക്കാം എന്നാണ്. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ വ്യക്തമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു സഹായകമായതിനാല്‍ അതിനെ എപ്പോഴും സ്വാഗതം ചെയ്യും എന്നും വ്യക്തമാക്കട്ടെ.
വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ കൂട്ടായ്മയുടെ വിജയത്തിനായി ആളുകള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഈ മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ശാസ്ത്രജ്ഞന്മാരും സംഘടനകളും അര്‍ത്ഥവത്തായ ഒരു ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയില്‍ ആണെങ്കിലും അല്ല ഒരു ഭൂഖണ്ഡം എന്ന നിലയില്‍ ആണെങ്കിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതുകൊണ്ട് ഇന്ന് ഈ മഹാവ്യാധിയെ കീഴടക്കുന്നതിനു നമുക്ക് പല വാക്സിനുകള്‍ ലഭ്യമാണ്.
വാക്സിനുകളുടെ ക്ഷാമത്തെ കുറിച്ചോ രോഗനിര്‍ണ്ണയ ഉപാധികളുടെ കുറവിനെക്കുറിച്ചോ അനാവശ്യമായ ഒരു ആശങ്കയും ചിലര്‍ ആരോപിക്കുന്നതുപോലെ ഉണ്ടാകേണ്ടതില്ല. നമ്മള് മനസ്സിലാക്കേണ്ടത്, ഈ മഹാമാരി വരുന്ന രണ്ട് ദശകങ്ങളില്‍ നമ്മള് അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന ആരോഗ്യരംഗത്തെ അടിയന്തിര വെല്ലുവിളികളുടെ മൂടുപടം എടുത്തുമാറ്റിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. അതേ സമയം, വെല്ലുവിളികളെ നാം നേരിടേണ്ടത് ഒത്തൊരുമയോടുകൂടിയ ഉത്തരവാദിത്വത്തോടെ ആണെന്ന് അതു നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ അടിയന്തിരമായി നമ്മള് പുലര്‍ത്തേണ്ടത് ഉന്നതമായ പരസ്പരമുള്ള ആദര്‍ശനിഷ്ഠയാണ്.
ഡോ. ഹര്ഷവര്ധന്
(കേന്ദ്ര ആരോഗ്യമന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: