തിരുവനന്തപുരം: സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയില്‍ വലഞ്ഞ വാക്സിന് കേന്ദ്രത്തില്‍ കൈത്താങ്ങായി സേവാഭാരതി.ഇന്നു ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ കൊറോണ വാക്സിന് സ്വീകരിക്കാനായി ആയിരക്കണക്കിന് പേരാണ് എത്തിയത്. എന്നാല്‍, ഇവര്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പരാജയപ്പെട്ടു.
ഇതിനിടെ, മണിക്കൂറുകളോളം ക്യൂവില്‍ നിന്നു വലഞ്ഞ നാലു പേര് കുഴഞ്ഞു വീണു. ഇവര്‍ക്ക് കുടിവെള്ളം ഒരുക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായില്ല. തുടര്‍ന്ന് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സേവാഭാരതി സ്ഥലത്ത് കുടിവെള്ളം എത്തിക്കുകയായിരുന്നു. സേവാഭാരതി പേരൂര്‍ക്കട യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിച്ചത്. പൊരിവെയിലത്ത് ക്യൂവില്‍ കാത്തുനിന്നവര്‍ക്ക് വലിയ അനുഗ്രഹമായിരുന്നു സേവാഭാരതിയുടെ കുടിവെള്ള വിതരണം.
ക്യൂവില്‍ വലഞ്ഞ് ഹൃദ്രോഗിയടക്കമുള്ള നാല് വയോധികരാണ് കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സ് സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. തുടര്‍ന്ന് പോലീസ് ജീപ്പിലും 108 ആംബുലന്‍സ് വിളിച്ചുവരുത്തിയുമാണ് കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: