കല്‍പ്പറ്റ: കഞ്ചാവു പിടിച്ച സംഭവം അധികാരികള്‍ പണം വാങ്ങി ഒതുക്കി തീര്‍ത്തതിനെതിരെ പ്രതികരിച്ച ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തതില്‍ ബിജെപി പ്രതിഷേധിച്ചു. കഞ്ചാവ് പിടികൂടിയ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചുവെങ്കിലും അങ്ങിനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് സ്റ്റേഷന് അധികൃതര്‍ പറഞ്ഞത്
അതിനു ശേഷമാണ് ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പോലീസ് ഉദേ്ാഗസ്ഥര് പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടായപ്പോള്‍ അതിനെ മറികടക്കുവാന്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുവാന്‍ ശ്രമിച്ചു എന്ന പ്രചരണം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പോലീസുകാര്‍ തന്നെയാണ് നടത്തിയത്. ഇത് അംഗീകരിക്കുവാനാവില്ല വ്യത്യസ്ഥ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്ദ്ധയുണ്ടാക്കുവാന് ഉള്ള സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സൃഷ്ടിച്ചത്.
ഇതിനു പിറകില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായി നടപടി സ്വീകരിക്കുവാന്‍ ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാകണം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നും അതിനോടൊപ്പം മയക്കുമരുന്നിനെതിരെയുള്ള പാര്‍ട്ടിയുടെ പോരാട്ടം തുടരുകയും ചെയ്യുമെന്ന് പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ജി. ആനന്ദ് കുമാര്‍, നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം. സുബീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ രാമചന്ദ്രന് എ.ജി, ബാബു സി.എ, സുകുമാരന്‍ എം.വി, സുബ്രഹ്മണ്യന്.കെ തുടങ്ങിയവര്‍ സംസാരിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: