ചെങ്ങന്നൂര്‍ : സ്‌പെഷ്യല്‍ ബാലറ്റിലും തപാല്‍ വോട്ടിലും ചെങ്ങന്നൂരില്‍ പക്ഷഭേദം കാട്ടിയെന്ന് ബിജെപി. ജില്ലാ പ്രസിഡന്റും ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുമായിരുന്ന എം.വി. ഗോപകുമാര്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷഭേദം കാട്ടിയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി. പ്രവര്‍ത്തകരായ 320 ഓളം പേര്‍ക്ക് വോട്ട് നിഷേധിച്ചിട്ടുണ്ട്. പാണ്ടനാട്ടില്‍ ആറുപേര്‍ക്ക് സ്‌പെഷ്യല്‍ ബാലറ്റ് നിഷേധിച്ചു. വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതാണ് കാരണം. സ്‌പെഷ്യല്‍ ബാലറ്റ് ഉള്ളതിനാല്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനുമായില്ല. സിപിഎമ്മിന്റെയും ഇടതുപക്ഷ യൂണിയന്റെയും നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂര്‍, ജനറല്‍ സെക്രട്ടറി രമേശ് പേരിശ്ശേരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















