തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സമാപിച്ചു. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് വച്ച് പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരത്തിന്റെ ആഘോഷ പരിപാടികൾ അവസാനിച്ചത്. ഇന്നലെ അര്‍ധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ച സാഹചര്യത്തിൽ ചടങ്ങുകള്‍ പതിവിലും നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
സാധാരണ ഉച്ചക്കയ്‌ക്കാണ് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍. ഇക്കുറി രാവിലെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. ഇന്ന് പകല്‍ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. അടുത്തവര്‍ഷം മേയ് 10നാണ് പൂരം.
അപകടത്തിൽ മരിച്ച പൂച്ചെട്ടി രമേശനും പൂങ്കുന്നം സ്വദേശി രാധാകൃഷ്ണനും പൂരം നടത്തിപ്പുമായി സജീവമായി രംഗത്തുണ്ടായിരുന്നവരാണ്. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ദേവസ്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: