കൊച്ചി: ജമ്മുകശ്മീരിലെ കത് വ ബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന് നല്‍കാനെന്ന പേരില്‍ നടന്ന പണപ്പിരിവില്‍ തിരിമറി നടത്തിയോ എന്നറിയാന്‍ യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു.
ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വിദേശത്തുനിന്നും പണമെത്തിയത് നേതാക്കള്‍ വകമാറ്റിയെന്നാണ് ആരോപണം. ഈ ആരോപണത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധനനിയമവും വിദേശനാണ്യ വിനിമയച്ചട്ടവും ലംഘിക്കപ്പെട്ടോ എന്നും പരിശോധിക്കുന്നുണ്ട്.
സുബൈറില്‍ നിന്നടക്കം വിശദമായ വിവരങ്ങള്‍ ലഭ്യമായശേഷമേ ഇഡി കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ. ചോദ്യം ചെയ്യലില്‍ സുബൈര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. നേരത്തെ രണ്ടു തവണ നോട്ടീസ് ലഭിച്ചെങ്കിലും സുബൈര്‍ ഹാജരായിരുന്നില്ല. പിതാവിന് കോവിഡ് ആണെന്ന കാരണം പറഞ്ഞാണ് ഹാജരാകാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: