Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇവിടെയുണ്ട് മരണമില്ലാത്ത ആ കഥകള്‍..വി. സാംബശിവന്റെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട്

മക്കളില്‍ മൂത്തയാള്‍ ഡോ: വസന്തകുമാര്‍ സാംബശിവന്‍ അച്ഛന്റെ പാതയില്‍ കഥയുടെ ലോകത്ത് സഞ്ചരിച്ചു. ഇളയമകന്‍ ജീസസ് പക്ഷേ നടന്നത് ആ കഥകളെ പെറുക്കിക്കൂട്ടി നാളേക്ക് കരുതാനായിരുന്നു. അച്ഛന്‍ പാടിയതോരോന്നും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച് ആസ്വാദകര്‍ കൂടിയ കാലത്ത് ജീസസ് ആ വഴിക്ക് നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:15 pm IST
inKollam
കൊല്ലം കഴ്‌സണ്‍ റോഡിലെ കടയ്ക്ക് മുന്നില്‍ ജീസസ് സാംബശിവന്‍

കൊല്ലം കഴ്‌സണ്‍ റോഡിലെ കടയ്ക്ക് മുന്നില്‍ ജീസസ് സാംബശിവന്‍

‘ദുഃഖിതരുടെ കണ്ണീരൊപ്പാന്‍  

ദുഃസ്ഥിതി മാറ്റാന്‍ പൊരുതൂ

കലവറ കൂടാതൊഴുകിച്ചേരൂ

കാലത്തിന്റെ തിരക്കുത്തില്‍……’  

ഇവിടെയുണ്ട് ആ കഥകള്‍.. അനീസ്യയുടെ, അയിഷയുടെ, വെമ്പലനാട്ടിലെ തമ്പുരാട്ടിയുടെ, നയനതാരയുടെ….. കഥകള്‍… താളമിട്ട്, പാട്ട് പാടി, ലോകസാഹിത്യത്തെയാകെ ഉത്സവപ്പറമ്പിലെ ആരവങ്ങളിലേക്ക് പറിച്ചുനട്ട പ്രശസ്ത കാഥികന്‍ വി. സാംബശിവന്റെ മരണമില്ലാത്ത കഥകള്‍….. കൊല്ലം കഴ്‌സണ്‍ റോഡിലെ സ്വന്തം കടയ്‌ക്കുള്ളില്‍ ജീസസ് പൊടിതട്ടിയെടുത്ത് കാത്തുവെക്കുന്നത് കൊല്ലത്തിന്റെ അഭിമാനമായി നിറഞ്ഞുനിന്ന സാംബശിവന്റെ ഓര്‍മ്മകള്‍ കൂടിയാണ്. കാല്‍ നൂറ്റാണ്ടാവുന്നു സാംബശിവന്‍ മടങ്ങിയിട്ട്. അച്ഛനെ അറിയാനെത്തുന്നവര്‍ക്ക്, മകന്‍ ജീസസ് സാംബശിവന്‍ കഥകളത്രയും സിഡികളിലാക്കി സൂക്ഷിക്കുന്നു.  

മക്കളില്‍ മൂത്തയാള്‍ ഡോ: വസന്തകുമാര്‍ സാംബശിവന്‍ അച്ഛന്റെ പാതയില്‍ കഥയുടെ ലോകത്ത് സഞ്ചരിച്ചു.  ഇളയമകന്‍ ജീസസ് പക്ഷേ നടന്നത് ആ കഥകളെ പെറുക്കിക്കൂട്ടി നാളേക്ക് കരുതാനായിരുന്നു. അച്ഛന്‍ പാടിയതോരോന്നും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച് ആസ്വാദകര്‍ കൂടിയ കാലത്ത് ജീസസ് ആ വഴിക്ക് നടന്നു.  

താന്‍തന്നെ റെക്കോര്‍ഡ് ചെയ്തതുള്‍പ്പെടെ 25 കഥാപ്രസംഗങ്ങളുടെ കാസറ്റുകള്‍ വീണ്ടെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കി. പിന്നെയും പിന്നെയും ആളുകള്‍ കഥ തേടിയെത്തി. സാധാരണക്കാര്‍ മുതല്‍ പ്രശസ്തര്‍ വരെ. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കഥകള്‍ തേടിയെത്തിയവരുണ്ട്. കാലം മാറുമ്പോഴും മാറാതെ നില്‍ക്കുകയാണ് സാംബശിവന്റെ കഥകള്‍ ആള്‍ക്കൂട്ടത്തില്‍ തീര്‍ത്ത അലയൊലികള്‍…  

മരണമില്ലാത്ത കഥകള്‍ക്ക് തിളക്കം ചോരാതെ കാക്കുകയാണ് ഇവിടെ ജീസസ്. കുടുംബവും കലയും ഒരുമിച്ചുകൊണ്ടുപോയ അച്ഛന്റെ മകനാണ് താനെന്ന് ജീസസ് അഭിമാനത്തോടെ പറയുന്നു. ആദ്യ കഥയായ ചങ്ങമ്പുഴയുടെ ‘ദേവത’യെ വേദിയില്‍ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളിലുണ്ട് ആ ജീവിതം,  ‘കലാശാലാ വിദ്യാഭ്യാസം ചെയ്യാന്‍ കലശലായ മോഹം, പക്ഷേ പണം ഇല്ല. ഞാനൊരു കഥ പറയാം, പകരം പണം തന്നു സഹായിക്കണം.’  

സംഗീതം പഠിക്കാത്ത സാംബശിവന്‍ മനോഹരമായ അനവധി കവിതകള്‍ക്ക് ജീവന്‍ പകര്‍ന്നു. ഒരിക്കല്‍ അദ്ദേഹത്തെ തേടി എം.ജി. രാധാകൃഷ്ണന്റെ വിളിയെത്തി, ‘വിലയ്‌ക്കു വാങ്ങാം’ എന്ന കഥാകവിതയിലെ ‘കത്തുകള്‍, കത്തുകള്‍ അനുരാഗഹൃദയത്തിന്‍ മുത്തുകള്‍….. ‘ എന്ന ഗാനത്തിനു മനോഹരമായി ഈണം നല്‍കിയതിനെ പ്രശംസിക്കാനായിരുന്നു ആ വിളി.

‘സംക്രാന്തി’ എന്ന കഥാപ്രസംഗത്തില്‍ വള്ളംകളിയെക്കുറിച്ച് പറയവേ അത് നേരില്‍ കാണുമ്പോള്‍ ജനങ്ങളില്‍ ഉണ്ടാകുന്ന അതേ വികാരവും ആവേശവും അദ്ദേഹം ആ സദസ്സില്‍ സൃഷ്ടിച്ചു. കറതീര്‍ന്ന രാഷ്‌ട്രിയക്കാരനായിരുന്നു അച്ഛനെന്ന് ജീസസ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ആ സംഘടനയ്‌ക്കായി കഥാപ്രസംഗങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു.  

മീനു ജോബി

Tags: V.SambasivanStory telling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.