തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കെപ്കോ, ഹോര്‍ട്ടികോര്‍പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ സപ്ലൈകോ ഓണ്‍ലൈനില്‍ ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 26 മുതല്‍ ഓണ്‍ലൈന്‍ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവര്‍ക്ക് 8921731931 എന്ന വാട്സ് ആപ്പ് നമ്പരോ www.Bigcartkerala.com എന്ന വെബ്സൈറ്റോ ഇതിനായി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: