ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് നടക്കുന്ന റാലിക്കായി ബംഗാളിലേക്ക് പോകില്ലെങ്കിലും പ്രധാനമന്ത്രി റാലികളെ ദല്‍ഹിയിലിരുന്ന് അഭിസംബോധന ചെയ്യും. വെര്‍ച്വല്‍ പ്രസംഗങ്ങളായിരിക്കും നടത്തുക.
കോവിഡ് പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താനുള്ള പുനപരിശോധന യോഗത്തില്‍ ഏപ്രില്‍ 23ന് പങ്കെടുക്കേണ്ടതുകൊണ്ടാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ നേരിട്ട് പങ്കെടുക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്. അതേ സമയം ബംഗാളിലെ ബിജെപി യൂണിറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വെര്‍ച്വല്‍ പ്രസംഗം ആകാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചത്.
മാള്‍ഡ്, മൂര്‍ഷിദാബാദ്, ബിര്‍ഭൂം, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലെ റാലികളെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാവിലെ ഒമ്പത് മണിക്കാണ് കോവിഡ് സംബന്ധിച്ച സുപ്രധാന യോഗം. അതിന് ശേഷം അദ്ദേഹം മുഖ്യമന്ത്രിമാരെ രാവിലെ 10 മണിക്ക് അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12.30ന് രാജ്യത്തെ പ്രധാന ഓക്സിജന്‍ ഉല്പാദകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: