കൊല്‍ക്കൊത്ത: ബിജെപി നേതാക്കളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ച കേന്ദ്രസേനയെയും ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് തൃണമൂല്‍ എംഎല്‍എയും നഗരവികസന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിം.
ബിജെപിയെയും കേന്ദ്ര സേനയെയും പന്നികളുടെ സന്തതികള്‍ എന്നാണ് അദ്ദേഹം പ്രസംഗത്തിനിടെ വിശേഷിച്ചത്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കവേയാണ് ഇദ്ദേഹത്തിന്റെ വിവാദപ്രസംഗം.
മുസ്ലിങ്ങളെപ്പോലെയല്ല ഹിന്ദുക്കള്‍. അവര്‍ക്ക് പന്നികളുമായി യാതൊരു പ്രശ്നവുമില്ല. ഇസ്ലാം പന്നികളെ വൃത്തികെട്ടവയായി കണക്കാക്കുന്നു. ഇവയുടെ മാംസം തിന്നുന്നത് ഹറാമായതിനാല്‍ പന്നിയിറച്ചി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇദ്ദേഹം പ്രസംഗം നടത്തുമ്പോള്‍ സദസ്സില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു.
‘ബിജെപി പന്നികളുടെ സന്തതികളാണ്. പന്നികളുടെ സന്തതികളായ ബിജെപിക്കാര്‍ വരുമ്പോള്‍ അവരെ ആക്രമിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞോട്ടെ. നമ്മുടെ കേന്ദ്ര അന്വേഷണ വകുപ്പ് (സി ഐഡി) പന്നികളുടെ സന്തതികളായ കേന്ദ്ര സേനയ്ക്കെതിരെയും നടപടിയെടുക്കും,’ ഹക്കിം പറഞ്ഞു.
എന്നാല്‍ വീഡിയോ വൈറലാവുകയും ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തതോടെ ഹക്കിം ഫിര്‍ഹാദ് താന്‍ അങ്ങിനെ പ്രസംഗിച്ചിട്ടില്ലെന്ന് വാദിച്ച് തലയൂരുകയാണിപ്പോള്. ബിജെപി ഐടി സെല്ലിന്റെ വെറും ആരോപണം മാത്രമാണിതെന്നും പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയാണ് ഹക്കിം ഫിര്‍ഹാദ്.
ഇതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ഫിര്ഹാദിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി അയച്ചു.
കൊല്‍ക്കത്ത പോര്‍ട്ട് നിയോജകമണ്ഡലത്തില്‍ നിന്നും 2011 മുതല്‍ എംഎല്‍എയാണ് ഫിര്‍ഹാദ്. ചെറ്റ്ലയിലാണ് താമസം. ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള മുസ്ലിം ആധിപത്യ സ്ഥലമായ ഗാര്ഡന് റീച്ചിനെ മിനി പാകിസ്ഥാന് എന്നാണ് 2016ല്‍ അദ്ദേഹം വിശേഷിപ്പിച്ചത്. 10 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ദശലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. എണ്‍പതുകളില്‍ ഇവിടെയാണ് ഡപ്യൂട്ടി പൊലീസ് കമ്മീഷണറായ വിനോദ് കുമാര്‍ മെഹ്തയെ മൃഗീയമായി കൊലചെയ്തത്. പരുക്കനും പ്രവചനാതീത സ്വഭാവവുമുള്ള കുറ്റവാളികളുടെ ഒളികേന്ദ്രം കൂടിയാണ് ഇവിടം. മമതയും ബോബി ഹക്കിം എന്നറിയപ്പെടുന്ന ഫിര്ഹാദും തമ്മിലുള്ള ചങ്ങാത്തം കുപ്രസിദ്ധമാണ്.
മിനി പാകിസ്ഥാന് എന്ന ഇദ്ദേഹത്തിന്റെ പരാമര്‍ശവും വിവാദമായപ്പോള്‍ ഫിര്‍ഹാദ് അതിനും വിശദീകരണം നല്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഇവിടെ സന്ദര്‍ശിച്ച പാകിസ്താന് പത്രപ്രവര്‍ത്തക മലീഹ സിദ്ദിഖിയോട് ഇവിടം പാകിസ്ഥാനിലെ കറാച്ചിയെന്ന തുറമുഖ നഗരവുമായി സാമ്യമുണ്ടോ എന്ന് മാത്രമാണ് ചോദിച്ചതെന്നതാണ് ഫിര്‍ഹാദിന്റെ പുതിയ വിശദീകരണം.പിന്നീട് ലേഖനമെഴുതിയപ്പോള്‍ പാകിസ്ഥാന് പത്രപ്രവര്‍ത്തക തന്നെ ഇട്ട തലക്കെട്ടിലായിരുന്നു മിനി പാകിസ്ഥാന് എന്ന പ്രയോഗം എന്നുമാണ് ഫിര്‍ഹാദ് പറഞ്ഞത്.
2019ല്‍ പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കാന്‍ പള്ളികള്‍ ആഹ്വാനം ചെയ്തപ്പോള്‍ ഇവിടെ പൊതുസ്വത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടു. ബസുകള്‍, ടോള്‍ ബൂത്തുകള്‍, തീവണ്ടികള്‍ എന്നിവ കത്തിച്ചു. പൊലീസുകാര്‍ക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. വൈദ്യന് കല്പിച്ചതും രോഗി ഇച്ഛിച്ചതും എന്ന മട്ടിലായിരുന്നു തൃണമൂല്‍ സര്‍ക്കാര്‍ ഇരുന്നത്. മമതയുടെ സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരലനക്കിയില്ല. ഒടുവില്‍ മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ ഫിര്‍ഹാദ് അക്രമം അവസാനിപ്പിക്കാന്‍ മുസ്ലിം ചെറുപ്പക്കാരോട് പറഞ്ഞപ്പോഴാണ് അക്രമം നിലച്ചത്.
2014ല്‍ ഇദ്ദേഹത്തിന്റെ പേര് നാരദ ന്യൂസ് നടത്തിയ ഒരു രഹസ്യമാധ്യമ ഓപ്പറേഷനില്‍ പൊന്തിവന്നു. ഒരു നേരുംനെറിയുമി്ല്ലാത്ത ബിസിനസുകാരനില്‍ നിന്നും അഞ്ച് ലക്ഷം കൈക്കൂലി വാങ്ങിയെന്നതായിരുന്നു ആരോപണം. നാരദാ ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ അനുയായിയായ ഗുണ്ടയെ ചൂണ്ടിക്കാട്ടി പണം ഇവന്റെ കയ്യില്‍ കൊടുക്കൂ എന്ന് പറയുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: