കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം. ഷാജി വിജിലന്‍സിന് മുമ്പാകെ ഇന്ന് രേഖകള്‍ ഹാജരാക്കില്ല. എംഎല്‍എയുടെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അരക്കോടിയോളം രൂപയും സ്വര്‍ണ്ണവും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ ഇന്ന് ഹാജരാക്കുന്നില്ലെന്ന് കെ.എം. ഷാജി അറിയിക്കുകയായിരുന്നു.
പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന് വ്യക്തമായ രേഖകളുണ്ട്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പണം തനിക്ക് തിരിച്ച് ഏല്്പ്പിക്കും. ബൂത്ത് തലത്തില്‍ ഇക്കാര്യത്തില്‍ അന്വേഷിച്ച രേഖകള്‍ വിജലന്‍സിന് മുമ്പാകെ ഹാജരാക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. അതേസമയം ഇന്ന് രേഖകള്‍ ഹാജരാക്കില്ല. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കും. ദിവസം പരിധി സാങ്കേതികം മാത്രമാണെന്നും കെ.എം. ഷആജി അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയുടെ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലെ വീടുകളും അളന്ന് തിട്ടപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ അളക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പിഡബ്ല്യൂഡിക്ക് നോട്ടീസും നല്കി. എന്നാല്‍ കെ.എം. ഷാജിയുടെ സ്വത്തുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഭാര്യ ആശയുടെ പേരിലാണ്. അതുകൊണ്ടു തന്നെ അവരേയും ചിലപ്പോള്‍ ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: