ബത്തേരി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മുത്തങ്ങയിലാണ് കൊറോണ രണ്ടാംതരംഗത്തോടെ ആളൊഴിഞ്ഞത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാനന സവാരിക്കെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാനന യാത്രയ്ക്കായി മുത്തങ്ങയിലെത്തിയത്. എന്നാല്‍ ബുധനാഴ്ച ഒരാളും പോലും വന കാഴ്ചകള്‍ കാണാനായി ഇവിടെയെത്തിയില്ല. വിഷുവിന് രണ്ട് നാള് മുമ്പ് വരെ സഞ്ചാരികള്‍ എത്തിയിരുന്ന മുത്തങ്ങയിലാണ് പെട്ടന്ന് ആളൊഴിഞ്ഞത്. 400 സഞ്ചാരികള്‍ വരെ ദിനംപ്രതി എത്തിയിരുന്ന സ്ഥാനത്ത് ഒരാഴ്ചക്കിടെ 200 പേര് തികച്ച് എത്തിയിട്ടില്ലന്നാണ് കാനന സവാരിക്ക് സഞ്ചാരാകിളെ കൊണ്ടുപോകന്ന ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്.
ഈ കഴിഞ്ഞ തിങ്കളാഴ്ച 20പേരും, ചൊവ്വാഴ്ച 24 പേരുമാണ് ആകെ എത്തിയത്. ബുധനാഴ്ച ആണങ്കില്‍ ആരും എത്തിയുമില്ല. ഇവിടെ കാനന സവാരി്ക്കായി 29 ജീപ്പുകളാണ് ഉള്ളത്. സഞ്ചാരികളെത്താതായതോടെ ഇവരുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജില്ലയിലെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്ന്. ഇത് ടൂറിസം മേഖലയെ പ്രതിസന്ധിയാലിക്കിയിട്ടുണ്ട്. വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന വാഹന കച്ചവടമേഖലയിലുള്ളവരെകൂടിയാണ് നിലവിലെ സാഹചര്യം പ്രതിസന്ധിയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: