കൊച്ചി: ജില്ലയില്‍ ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം 3840! സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ എണ്ണവും ജില്ലയില്‍ തന്നെ. ദിനംപ്രതി ജില്ലയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. പോലീസ് പരിശോധന കര്‍ശനമാക്കിയെങ്കിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണ വിധേയമാകുന്നില്ല. കൊവിഡ് വാക്സിനേഷന് എടുക്കുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതും സ്ഥിതി വഷളാകുന്നതിന് കാരണമാകുന്നുണ്ട്. ജില്ലയിലെ പല സ്ഥലങ്ങളിലും വാക്സിനേഷന് നിര്‍ത്തിവെച്ചെങ്കിലും ചിലയിടത്ത് വാക്സിനേഷന് തുടരുന്നുണ്ട്. കൈക്കുഞ്ഞുങ്ങളും വൃദ്ധരുമടക്കം കുടുംബസമേതമാണ് ആളുകള്‍ വാക്സിനേഷന് എടുക്കുന്നതിനായി എത്തുന്നത്. പലപ്പോഴും പോലീസിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് വസ്തുത.
പുറത്തുനിന്നു വന്ന 10 പേര്‍ക്കും ഉറവിടമറിയാത്ത 10 പേര്‍ക്കും 3958 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകൂടിയാണിത്. തൃക്കാക്കര, തൃപ്പൂണിത്തുറ, വരാപ്പുഴ, വാഴക്കുളം എന്നിവിടങ്ങളില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്ക് ആനുപാതികമായി രോഗമുക്തര്‍ ഉണ്ടാകുന്നില്ല. 700 പേര് മാത്രമാണ് ഇന്നലെ രോഗമുക്തി നേടിയത്.
7554 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50523 ആണ്. 186 പേരെ ആശുപത്രിയില്‍-എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21855 ആണ്. വിവിധ ആശുപ്രതികളില്‍, എഫ്എല്‍ടി സികളില്‍ നിന്ന് 75 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്-49, പിവിഎസ്-50, ജിഎച്ച് മൂവാറ്റുപുഴ-28, ഡിഎച്ച് ആലുവ-19, പള്ളുരുത്തി താലൂക്ക് ആശുപത്രി-34, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-34, സഞ്ജീവനി-71, സിയാല്‍-130, സ്വകാര്യ ആശുപത്രികള്‍ -986, എഫ്എല്‍ടിസികള്‍-19, എസ്എല്‍ടിസികള്‍-226, വീടുകള്‍-16229. ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16759 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 906 കോളുകള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്.
രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍: തൃക്കാക്കര-173, തൃപ്പൂണിത്തുറ-119, വരാപ്പുഴ-108, വാഴക്കുളം-101, ചേരാനല്ലൂര്‍- 95, പള്ളുരുത്തി-94, പള്ളിപ്പുറം-82, എടത്തല-77, രായമംഗലം-69, ശ്രീമൂലനഗരം-66, വൈറ്റില-65, എളംകുന്നപ്പുഴ-61, കുന്നത്തുനാട്-61, തിരുമാറാടി-59, ഫോര്‍ട്ട് കീഴ്മാട്-53, ഏഴിക്കര-51, പായിപ്ര- 51, കൂവപ്പടി-50, കോതമംഗലം- 50, പിറവം- 50, കടവന്ത്ര-49, വടക്കേക്കര-48, ആലങ്ങാട് -47, എളമക്കര- 46, കടമക്കുടി-46, മുളവുകാട്-44, നോര്‍ത്തുപറവൂര്‍-43, കലൂര്‍- 41, ചൂര്‍ണ്ണിക്കര-40, ഉദയംപേരൂര്‍-39, കളമശ്ശേരി-39, കടുങ്ങല്ലൂര്‍-37, കുമ്പളം-37, നെടുമ്പാശ്ശേരി-37, മുളന്തുരുത്തി-37, ആലുവ-36, എറണാകുളം സൗത്ത്-35, ചെല്ലാനം -34, വാരപ്പെട്ടി-34, കറുകുറ്റി-33, ആരക്കുഴ- 32, മരട്-32, വടവുകോട്-32, പാലാരിവട്ടം-31, കുന്നുകര-30, എറണാകുളം നോര്‍ത്ത്-29, കോട്ടുവള്ളി-29, മൂക്കന്നൂര്‍- 29, ഇടപ്പള്ളി-28, തമ്മനം-28, തിരുവാണിയൂര്‍-28, തേവര-28, നെല്ലിക്കുഴി-27, പെരുമ്പാവൂര്‍-27, മട്ടാഞ്ചേരി-27, എടവനക്കാട്-26, നായരമ്പലം-26, പിണ്ടിമന-26, മൂവാറ്റുപുഴ-26, അങ്കമാലി-25, തുറവൂര്‍-25, മണീട് -25, ആയവന-24, ചോറ്റാനിക്കര-24, ആവോലി-23, കാഞ്ഞൂര്‍-22, തോപ്പുംപടി-22, മഞ്ഞള്ളൂര്‍-22, മഴുവന്നൂര്‍-22, വാളകം -22, പോത്താനിക്കാട്-21, രാമമംഗലം-21, വെണ്ണല-21, കീരംപാറ-20, വടുതല-20, കവളങ്ങാട്-19, പാലക്കുഴ-19, മാറാടി -19, ഇടക്കൊച്ചി-16, ഇലഞ്ഞി-15, ചേന്ദമംഗലം-15, അയ്യമ്പുഴ-14, ആമ്പല്ലൂര്‍- 14, ഐക്കരനാട്-14, ചളിക്കവട്ടം-14, ചിറ്റാറ്റുകര -14, അശമന്നൂര്‍-13, ചെങ്ങമനാട്-13, പച്ചാളം-12, മുടക്കുഴ-12, പെരുമ്പടപ്പ്-11, മുണ്ടംവേലി-11, കാലടി-10, പാമ്പാകുട -10, മഞ്ഞപ്ര-10, മലയാറ്റൂര്‍ നീലീശ്വരം-10, ഒക്കല്‍-9, കൂത്താട്ടുകുളം-9, പനമ്പള്ളി നഗര്‍ -9, കരുമാലൂര്‍-8, കല്ലൂര്‍ക്കാട്-8, പോണേക്കര-8, കോട്ടപ്പടി-7, ഞാറക്കല്‍-7, പല്ലാരിമംഗലം-7, പാറക്കടവ്-7, പൂണിത്തുറ-7, പൈങ്ങോട്ടൂര്‍-7, എളംകുളം-6, കുട്ടമ്പുഴ-6, പുത്തന്‍വേലിക്കര- 6, അയ്യപ്പന്‍കാവ്-5, കുമ്പളങ്ങി-5, ഇതര സംസ്ഥാനത്തൊഴിലാളികള്‍-27, സിഐഎസ്എഫ്-1, ഐഎന്‍എച്ച്എസ്-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: