തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായി ഭീതി പരത്തുകയാണ്. ആപത്ഘട്ടത്തില്‍ ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് പിണറായി വിജയന് ചെയ്യുന്നത്. സംസ്ഥാനത്ത് രോഗം വ്യാപകമാകുമ്പോള്‍ അതിനിടയിലൂടെ കേന്ദ്ര വിരുദ്ധ രാഷ്ട്രീയം വളര്‍ത്തിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഇടക്കിടയ്ക്ക് അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് അനാവശ്യ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് കഴിഞ്ഞ ഡിസംബര്‍ 13ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് കൂടാതെ കേരളത്തില്‍ കോവിഡ് വാക്സിന് ഉത്പാദിപ്പിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ച അദ്ദേഹമാണ് ഇപ്പോള്‍ വാക്സിനില്ലെന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയെപ്പോലെ ഉത്തരവാദിത്ത്വപ്പെട്ട പദവിയിലിരിക്കുന്ന ആള് ഇത്തരത്തില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ശരിയല്ല. പതിവുപോലെ ഒരു കാര്യവും ചെയ്യാതെയാണ് അദ്ദേഹം കത്തയച്ചത്.
ജനങ്ങളില്‍ ഭീതി പരത്തുക, അനാവശ്യമായി ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുക, ഈ ആപത് ഘട്ടത്തിലും ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്താനാണ് ശ്രമം. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സില്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാകസിനേഷന് ആവശ്യമുള്ളത് ചെയ്യുമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാരിനേ പോലെയല്ല പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍.
ആവശ്യത്തിന് വാക്സിന് കൈയിലുള്ളപ്പോള്‍ 13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വാക്സിനേഷന് നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നും ചെയ്യാതിരുന്നവരാണ് അനാവശ്യ പ്രചാരണവുമായി രംഗത്ത് വരുന്നത്. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തെ ദേശീയ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനെ ഉപകരിക്കുകയുള്ളുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രചാരണം ഏറ്റുപിടിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകരുതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: