തിരുവനന്തപുരം: ഭാരതം ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് ബിരുദവിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് കേന്ദ്രസര്‍വകലാശാല അദ്ധ്യാപകന്.
കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ അസി: പ്രൊഫ: ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സിനിടെയാണ് ഭാരതം ഒരു ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് പഠിപ്പിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്, അദ്ധ്യാപക പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യരാജ്യമായ ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമെന്ന് ചിത്രീകരിച്ച അധ്യാപകനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് എബിവിപി പരാതി നല്കി.
അധ്യാപകനെ സര്‍വകലാശാല പുറത്താക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതിയംഗം ആര്.ആശിര്‍വാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: