ഇസ്ലാമബാദ്: ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ടെഹ്റീക്-ഇ-ലബൈക് പാകിസ്ഥാന് (ടിഎല്‍പി) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപം അക്രമാസക്തമായി തുടരുന്നതിനാല്‍ രാജ്യമെങ്ങും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുക വഴി കൂടുതല്‍ തലാപം ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം.
പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന് വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള് സംസ്കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.
ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവന്നതാണ് ടിഎല്‍പിയെ ചൊടിപ്പിച്ചത്. മാത്രമല്ല, പ്രവാചകനെതിരെ ഫ്രാന്‍സിലെ നിരവധി മാസികകളില്‍ വന്ന കാര്‍ട്ടൂണുകളും ടിഎല്‍പിയുടെ പ്രകോപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കലാപകാരികള്‍ നേരത്തെ തടവിലാക്കിയിരുന്ന 11 പൊലീസുകാരെ വിട്ടയച്ചു. സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച ഈ പൊലീസുകാരുടെ വീഡിയോകളില്‍ ചതവുകളും മുറിവുകളും തലയില്‍ ബാന്‍ഡേജുകളും കാണാം. പൊലീസുകാരെ കലാപകാരികള്‍ ചര്‍ച്ചകള്‍ക്ക് ശേഷം വിട്ടയച്ചതായി ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞു ടിഎല്‍പിയുടെ ശക്തികേന്ദ്രമായ ലാഹോറിലെ പള്ളിയിലായിരുന്നു പൊലീസുകാരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.
തെഹ്റീക് ഇ ലബൈക് എന്ന പാര്‍ട്ടിയെ മുട്ടുകുത്തിക്കാന്‍ ഇമ്രാന്ഖാന് പല രീതികളും പയറ്റിയെങ്കിലും അതിവേഗത്തില്‍ ആ പാര്‍ട്ടി പാകിസ്ഥാനില്‍ വേരോടുകയായിരുന്നു. ഒടുവില്‍ അവരെ മുട്ടുകുത്തിക്കാന്‍ ടിഎല്‍പിയെ ഭീകരസംഘടനയെന്ന പേരില്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും പാര്‍ട്ടി വളര്‍ന്നുകൊണ്ടേയിരുന്നു. ഒടൂുവില്‍ കലാപം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പരസ്യമായി മാപ്പുപറഞ്ഞെങ്കിലും കലാപകാരികള്‍ അടങ്ങുന്ന മട്ടില്ല. വെറും അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഈ പാര്‍ട്ടി രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാന്‍ ശേഷിയുള്ള സംഘടനയായി വളര്‍ന്നതെന്നതും ആശങ്കയുളവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: