ലണ്ടന്‍: ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സതാംപ്റ്റണെ പരാജയപ്പെടുത്തു. കെലെച്ചി ഇഹിയനാച്ചോയാണ് വിജയഗോള്‍ നേടിയത്.
അമ്പത് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മെയ് പതിനഞ്ചിന് നടക്കുന്ന കലാശക്കളിയില്‍ ലെസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും. ലെസ്റ്റര്‍ ഇതുവരെ എഫ്എ കപ്പ് നേടിയിട്ടില്ല. 1969 ലാണ് ലെസ്റ്റര്‍ അവസാനമായി എഫ്എ കപ്പിന്റെ ഫൈനലിലെത്തിയത്.
സതാംപ്റ്റണെതിരായ സെമിയില്‍ ലെസ്റ്റര്‍ സിറ്റി മികച്ച പ്രകടനമാണ് കാ്ഴ്ചവച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ ഗോള്‍ നേടി. ജെയമി വാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്്. വാര്‍ഡിയുടെ പാസ് ഇഹിയനാച്ചോ ഗോളാക്കി മാറ്റുകയായിരുന്നു. ഒരു ഗോള്‍പോലും വഴങ്ങാതെ സെമിഫൈനല്‍ വരെ എത്തിയ സതാംപ്റ്റണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ആദ്യ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: