തിരുവനന്തപുരം : പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ പോലീസും, സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ തട്ടിപ്പ് പുറത്ത് വന്ന് ദിവസങ്ങളായിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമായാല്‍ നഗരസഭയിലെ കൂടുതല്‍ ഉദ്യോഗസ്ഥന്മാര് പ്രതികളാകും. ഇടതു യൂണിയനില്‍ അംഗങ്ങളായവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് പോലിസ് പ്രതികളെ പിടി കൂടാത്തത്.
കഴിഞ്ഞ 3 വര്‍ഷമായി പ്രതികള്‍ തട്ടിപ്പ് തുടരുകയായിരുന്നുവെന്ന് പോലീസ് തന്നെ പറയുന്നു. എത്ര രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് നഗരസഭയും, പട്ടികജാതി കോര്‍പ്പറേഷനും ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. പട്ടിക ജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വീടു വെക്കാനും, വിവാഹത്തിനും, പഠനചെലവിനുമെല്ലാമായി അനുവദിച്ച ലക്ഷങ്ങളാണ് നഗരസഭയിലെ ഉദ്യോഗസ്ഥ – ഭരണ നേതൃത്വങ്ങള്‍ ഒരുമിച്ച് തട്ടിയെടുത്തത്. പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ അന്നത്തെ നഗര സഭയിലെ ഭരണ നേതൃത്വത്തിനും പങ്കുണ്ട്. സിപിഎം ഭരിക്കുന്ന നഗരസഭയില്‍ സിപിഎം നേതാക്കളുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ല. ഉദ്യോഗസ്ഥന്മാര്ക്ക് മാത്രം ഭീമമായ തട്ടിപ്പ് നടത്താന്‍ കഴിയില്ല. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തത് സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്ത് വരാതിരിക്കാനാണ്. മുന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണം. പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിക്കണം. ഒത്തുകളി അവസാനിപ്പിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുധീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: