ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന റെംഡിസിവിറിന് ആവശ്യകത ഉയര്‍ന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം. അടുത്ത 15 ദിവങ്ങള്ക്കുള്ളില്, ഇഞ്ചക്ഷനു വേണ്ടിയുള്ള മൂന്ന് ലക്ഷത്തോളം റെംഡിസിവിര്‍ വയലുകള്‍ ഉദ്പാദിപ്പിക്കുമെന്ന് കേന്ദ്ര രാസവസ്തു മന്ത്രാലയം അറിയിച്ചു. ഇതിനു വേണ്ട എല്ലാ നടപടികളും ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
റെംഡിസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും അതിന്റെ വില കുറയ്ക്കാനുമുള്ള തയാറെടുപ്പിലാണ്. നിലവില്‍ ഒരു ദിവസം 1.5 ലക്ഷം വയല്‍ മരുന്ന് നിര്‍മിക്കുന്നുണ്ട്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം മൂന്ന് ലക്ഷം വയലുകള്‍ ഉത്പാദിപ്പിക്കുമെന്നും കേന്ദ്രമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ത്തന്നെ പരമാവധി റെംഡിസിവിര്‍ ഉത്പാദിപ്പിക്കും. നിലവില്‍ 20 കേന്ദ്രങ്ങളിലാണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്. പുതുതായി 20 പ്ലാന്റേഷനുകള്‍ക്കു കൂടി കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ മരുന്ന് കമ്പനികളെല്ലാം ഇതിന്റെ റിട്ടെയ്ല്‍ വില കുറച്ചിട്ടുമുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: