ന്യൂദല്‍ഹി: കോവിഡ്19 വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ എവിടെയൊക്കെ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മാതി.
വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സേവനം നല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇനി നിങ്ങള്‍ നില്‍ക്കുന്നതിന് തൊട്ടടുത്ത് ഒരു കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ മതി.
കോവിഡ് മഹാമാരിയുടെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക. .
വാകിസന്‍ അടിയന്തരമായി ആവശ്യമുള്ള രാജ്യങ്ങളില്‍ 2.5 ലക്ഷം ആളുകള്‍ക്ക് ഗൂഗിള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കാനും ഗൂഗിള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: