രത്തന്‍പുരി : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ചന്ദ്സിന ഗ്രാമത്തില്‍ ട്രാക്റില്‍ പോകുകയായിരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ “പാകിസ്താന് സിന്ദാബാദ്” വിളിച്ച ത് വിവാദമാവുന്നു.
മുദ്രാവാക്യം വിളിക്കുക മാത്രമല്ല, രാജ്യദ്രോഹപ്രവര്‍ത്തനം ചെയ്യുന്നതിന്റെ വീഡിയോ കൂടി പിടിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ ചന്ദ്സിന ഗ്രാമത്തില്‍ അന്തരീക്ഷം സംഘര്‍ഷമുഖരിതമായി.
ഈ സംഭവം ഗ്രാമത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്ന് ചിലര്‍ പൊലീസിനെ സമീപിച്ചു. ഗ്രാമവാസികളായ പേരറിയാവുന്ന ഷദാബ്, ഫിറോസ് എന്നീ രണ്ടുപേര്‍ക്കും പേരറിയാത്ത മറ്റ് 15 ഓളം പേർക്കെതിരെ എസ്ഐ ലളിത്കുമാര്‍ കേസെടുത്തു. മുസാഫർനഗർ ജില്ലയിലെ ചന്ദസിന ഗ്രാമത്തിൽ നിന്നുള്ളവരാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രത്തന്‍പുരി പൊലീസ് ചന്ദസിന ഗ്രാമത്തില്‍ എത്തിയിരുന്നു. ചില ചെറുപ്പക്കാര്‍ ട്രാക്ടറിലിരുന്ന ബുധനാഴ്ച രാത്രി പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നതായി രത്തന്‍പുരി എസ് ഐ വിന്ധ്യാചല്‍ തിവാരി സ്ഥിരീകരിച്ചു. ഇവര്‍ ഈ വീഡിയോ ട്വീറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. യുവാക്കള്‍ എല്ലാവരും ഒളിവിലാണ്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: