പക്വതയില്ലാത്ത പ്രായത്തില്‍ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണതകള്‍ ഒരു വശത്ത് . സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാര്‍ത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാര്‍ന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നല്കുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമാണന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.
കുമാര്‍ നന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ , ഭഗത് മാനുവല്‍ , ആനന്ദ് സൂര്യ, സുനില്‍ സുഖദ, കൊച്ചുപ്രേമന് , ശശി കലിംഗ, മുരളി, പ്രജുഷ, എന്നിവര്‍ അഭിനയിക്കുന്നു
നിര്‍മ്മാണം: വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം: അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ്: ശ്രീനിവാസ് കൃഷ്ണ, ഗാനരചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സുഗുണന് ചൂര്‍ണിക്കര, സംഗീതം: എം കെ അര്ജുനന് , റാം മോഹന്‍ , രാജീവ് ശിവ, ആലാപനം: വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യന്, ബേബി പ്രാര്‍ത്ഥന രതീഷ് , പ്രൊഡക്ഷന്‍ കണ്ട്രോളര് പാപ്പച്ചന് ധനുവച്ചപുരീ, ചമയം: പുനലൂര്‍ രവി, വസ്ത്രാലങ്കാരം: പി ആര് ഓ അജയ് തുണ്ടത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: