Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ് ഇടുക്കിയിലെ ടൂറിസം മേഖല, വിഷു ദിനത്തിലെത്തിയത് വെറും 460 പേര്‍ മാത്രം

പ്രതിദിനം 1000 പേരെങ്കിലും എത്തിയാല്‍ മാത്രമേ പാര്‍ക്ക് വിജയകരമായി പ്രവര്‍ത്തിപ്പിക്കാനാകൂ. ഏപ്രില്‍ ഒന്നിനാണ് പാര്‍ക്ക് വരയാടുകളുടെ പ്രജനനകാലത്തിന് ശേഷം തുറന്നത്. ഇതിന് ശേഷം 3000 പേര്‍ വരെ എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 02:56 pm IST
in Travel

ഇടുക്കി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടുക്കിയിലെ ടൂറിസം മേഖലയ്‌ക്ക് കടുത്ത പ്രഹരം. കൊവിഡ് തീവ്രമായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ വിഷു ദിനത്തിലെത്തിയത് വെറും 460 പേര്‍ മാത്രം. വ്യാഴാഴ്ച 816 പേരും ഇന്നലെ 902 പേരുമാണ് പാര്‍ക്കിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 3000 പേര്‍ വരെ എത്തിയിരുന്ന സമയത്താണിത്. 

സഞ്ചാരികളുടെ എണ്ണം കൊവിഡിന് ശേഷം വലിയ തോതില്‍ കുറഞ്ഞതായും കൊവിഡിന്റെ രണ്ടാം തരംഗ ഭീതിയാണ് സഞ്ചാരികളെ അകറ്റുന്നതെന്നും ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറയുന്നു. പ്രതിദിനം 1000 പേരെങ്കിലും എത്തിയാല്‍ മാത്രമേ പാര്‍ക്ക് വിജയകരമായി പ്രവര്‍ത്തിപ്പിക്കാനാകൂ. ഏപ്രില്‍ ഒന്നിനാണ് പാര്‍ക്ക് വരയാടുകളുടെ പ്രജനനകാലത്തിന് ശേഷം തുറന്നത്. ഇതിന് ശേഷം 3000 പേര്‍ വരെ എത്തിയിരുന്നു.  

ഇട ദിവസങ്ങളില്‍ 1500 വരെയും അവധി ദിവസങ്ങളില്‍ 2500-3000 പേര്‍ വരെയും എത്തിയിരുന്നതായും ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. നിലവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണമൊന്നും വരുത്തിയിട്ടില്ലെങ്കിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം 50 ശതമാനത്തില്‍ താഴെ മാത്രമാണ് സഞ്ചാരികളെത്തുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. മാട്ടുപ്പെട്ടിയും കുണ്ടളയും ആനയിറങ്കലും തേക്കടി, വാഗമണ്‍, പരുന്തുംപാറയിലും ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും  സഞ്ചാരികളുടെ എണ്ണം കുറവാണ്. 

വരയാടുകളുടെ സെന്‍സസ് 19 മുതല്‍ 24 വരെ 

ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുടെ കണക്കെടുപ്പ് 19 മുതല്‍ 24 വരെ. കെഎസ്ആര്‍ഒ റിട്ട. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഹെഡ് ഡോ. ഈസയുടെ നേതൃത്വത്തിലാണ് സെന്‍സസ്. മേഖലയെ 22 ബ്ലോക്കുകളായി തിരിച്ച് ഓരോ സ്ഥലത്തും മൂന്നു പേരടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍ മാത്രമാണ് കണക്കെടുപ്പ് നടത്തുക.  കണ്ടെത്തുന്ന ആടുകളുടെ ഫോട്ടോ ശേഖരിക്കുന്നതിനൊപ്പം സ്ഥലത്തിന്റെ ജിപിഎസ് മാര്‍ക്ക് ചെയ്യും. കൂട്ടത്തിലെ കുട്ടികളുടെ എണ്ണം, വര്‍ഗം, പെരുമാറ്റ രീതി, ആഹാര ക്രമം തുടങ്ങിയവയും പരിശോധിച്ച് രേഖപ്പെടുത്തും. പിന്നീട് ഈ കണക്കുകള്‍ ക്രോഡീകരിച്ചാണ് എണ്ണം നിജപ്പെടുത്തുക. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് സഞ്ചാരികളുടെ വരവ് നിലച്ചതോടെ കഴിഞ്ഞ തവണ വരയാടുകളുടെ എണ്ണം കൂടിയിരുന്നു. ഇത്തവണ ഏതാണ്ട് 80-100 വരെ വരയാടിന്‍ കുട്ടികള്‍ പിറന്നതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ തവണ 724 വരയാടുകളെ ആകെ കണ്ടെത്തിയിരുന്നു. 

Tags: ടൂറിസംidukkicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.