Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗ്നിതത്ത്വങ്ങളുടെ ആകാശങ്ങള്‍

സാരഥികളുടെ സന്ദേശം 73

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Apr 16, 2021, 09:42 pm IST
in Samskriti

ശുദ്ധബോധാത്മകമായ ഭക്തിപ്പൊരുളിലൂടെയും ദര്‍ശന സത്യങ്ങളിലൂടെയും മനുഷ്യന്റെ ഏകസത്തയെ സാക്ഷാത്ക്കരിച്ച ശ്രേഷ്ഠരായ സംന്യാസികളുടെ മഹാനിരയില്‍ അഗ്രിമസ്ഥാനമാണ് സന്ത് രവിദാസ് നേടുന്നത്. പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയും ആശയമൂശയുടെ വീര്യവുമാണ് ഗുരു രവിദാസിന്റെ സാമൂഹ്യനവോത്ഥാനത്തിന്റെ അഗ്നി പ്രകാശം. ജാതിചിന്തയും ഉച്ചനീചത്വവും അസ്പൃശ്യതയും പേറുന്ന ജനമനസ്സിലേക്കാണ് രവിദാസിന്റെ വിചിന്തനത്തില്‍ വിടര്‍ന്ന നവീനാശയങ്ങള്‍ കടന്നു ചെല്ലുന്നത്. സമൂഹത്തിന്റെ കീഴ്ഘടകങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യന് രവിദാസീയ മാര്‍ഗം തുറന്നു കൊടുത്തത് പരമരുചിരമായ വാതായനങ്ങളായിരുന്നു.  

പതിനഞ്ചാം നൂറ്റാണ്ടാണ് ഗുരുവിന്റെ കാലമെന്ന് സാമാന്യമായി അംഗീകരിക്കപ്പെടുന്നുണ്ട്. വാരാണസിയില്‍ ചാമര്‍ കല്‍സാ ദേവിയുടെയും ബാബാ സന്തോഷ്ദാസിന്റെയും പുത്രനായാണ് രൈദാസ് എന്ന രവിദാസ് ജനിക്കുന്നത്. കുഞ്ഞുനാളില്‍ തന്നെ ജാതീയമായ വിവേചനങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രാഥമികജ്ഞാനം നേടിയതിനപ്പുറം പരമജ്ഞാനത്തിന്റെ വഴി തേടിയാണ് രവിദാസ് സഞ്ചരിച്ചത്. കുലത്തൊഴില്‍ ചെയ്ത് ജീവിക്കുമ്പോഴും ഉള്ളിലുറന്ന ആത്മീയാന്വേഷണങ്ങളില്‍ മുഴുകിയ ആചാര്യന് സന്ത് മതസ്ഥാപകനായ കബീര്‍ ദാസിന്റെയും ധര്‍മച്രചാരകനായ രാമാനന്ദന്റെയും സാമീപ്യ സമ്പര്‍ക്കം ലഭിച്ചു. സര്‍വചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മാവ് ദൈവാംശമാണെന്നും അതു കൊണ്ടു തന്നെ ജാതി ചിന്തയ്‌ക്ക് യുക്തിയില്ലെന്നുമാണ് രവിദാസ് വാദിച്ചത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും വിവേചനവും ജാതീയമായ ഉച്ചനീചത്വവും മനുഷ്യനെ പരസ്പരമകറ്റും. അതു കൊണ്ടുതന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആശയ സമരം നടത്തുകയായിരുന്നു ആചാര്യന്‍. അദൈ്വത സത്തയുടെ ആശയ സംഹിതകളിലായിരുന്നു  ആ സഞ്ചാരം.  

ബ്രാഹ്മണരിലൊരു വിഭാഗം രവിദാസിന്റെ ഇൗശ്വര പൂജയെ ചോദ്യം ചെയ്ത് രാജാവിന് പരാതി ബോധിപ്പിച്ചെങ്കിലും രവിദാസിന്റെ കര്‍മ്മശുദ്ധിയില്‍ സംതൃപ്തനായിരുന്നു രാജാവ്. ചിത്തോറിലെ റാണി സന്ത് ഹരിദാസിനെ ഗുരുവായി സ്വീകരിച്ചതോടെ എതിര്‍പ്പുകള്‍ കെട്ടടങ്ങി. ആത്മീയ ഗുരുവില്‍ നിന്നൊഴുകിയ പ്രതീകാത്മകമായ ഗീതകങ്ങള്‍ യോഗാത്മക വിഭൂതിച്ചിറകുകളിലാണ് ചിദാകാശ സഞ്ചാരം തുടങ്ങിയത്. ഈശ്വര നാമാവലിയാണ് കലിയുഗ ധര്‍മത്തിന്റെ ഔഷധിയെന്ന് രവിദാസിന്റെ സദ്‌സംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

കബീറുമായുള്ള നിര്‍ഗുണ, സഗുണ സംവാദങ്ങള്‍ ആത്മജ്ഞാനത്തിന്റെ നവമാര്‍ഗങ്ങളിലേക്കാണ് ആചാര്യനെ നയിച്ചത്. കൃഷ്ണമയമായ ജീവനകലയിലൂടെ കൃഷ്ണാവബോധത്തില്‍ പ്രവേശിച്ച മീരാബായി ഗുരുവിന്റെ അനുയായി പഥത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സിക്ക് മതസ്ഥാപകാചാര്യനായ ഗുരുനാനാക് രവിദാസിന്റെ ആത്മീയ സന്ദേശത്തില്‍ സംതൃപ്തനായിരുന്നു.  

സിക്ക് മതത്തിന്റെ ഊര്‍ജദായിനിയായ തത്വങ്ങളില്‍ പ്രചോദിതനായാണ് രവിദാസീയ മാര്‍ഗം ആവിര്‍ഭവിച്ചത്. സമത്വസുന്ദരവും ആദര്‍ശാത്മകവുമായ സന്താപമറ്റ ലോകമാണ് ഈ ധര്‍മസംഹിതയുടെ ആധാരസ്വപ്‌നം. ഉച്ചനീചത്വമില്ലാത്ത സാമൂഹ്യ സംവിധാന ക്രമം വിഭാവനം ചെയ്ത ഈ മഹാത്മക പദ്ധതിയുടെ യത്‌നങ്ങള്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിനിടയിലാണ് ശക്തി പ്രാപിക്കുന്നത്. സ്വനഗരിയില്‍ ‘മാഘപൂര്‍ണിമ’ യായി ഗുരുജയന്തി ആഘോഷിക്കുന്നു.  

ദലിത് മുന്നേറ്റത്തിന് ഭാവാത്മകമായ ഊര്‍ജം പകരാന്‍ ഈ തത്വാത്മക സഞ്ചാരം കാരണമായിട്ടുണ്ട്. ‘ഭക്തമാലി’ലും ഗുരുഗ്രന്ഥ സാഹിബിലും ഈ ഗുരു ശ്രേഷ്ഠന്‍ ആദരണീയമായ സ്ഥാനമലങ്കരിക്കുന്നു. സിക്കുകാരുടെ പാവനമായ ആദി ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി രവിദാസ് ജിയുടെ നാല്‍പ്പതു ഗീതകങ്ങള്‍ ആത്മവിഭൂതിയുടെ ആകാശങ്ങള്‍ കീഴടക്കുകയായിരുന്നു. ‘പഞ്ചവാണി’ യിലും ‘അമൃത്ബനി’യിലും സമാഹരിച്ച സ്തുതി മാല്യങ്ങള്‍ ആത്മാവില്‍ ചേര്‍ത്ത അനുഭവരസത്തിന്റെ വനമാലകളാണ്.  

സമത്വവാദത്തിന്റെയും സമന്വയ സങ്കല്‍പ്പത്തിന്റെയും മൂല്യദര്‍ശനമാണ് രവിദാസ് ഉണര്‍ത്തിയെടുക്കുന്നത്. കാലാതീതമായ പെരുമയും സ്വീകാര്യതയും നേടി ആ ചിന്താപഥം വരച്ചെടുക്കുന്നത് ഭാരതീയ മാതൃകാ മാനവ സങ്കല്‍പ്പത്തെയാണ്. അതീതങ്ങളില്‍ റ്വലിച്ചുയരുന്ന ആ അഗ്നിതത്ത്വങ്ങള്‍ അനശ്വരതയുടെ നേര്‍ക്കുള്ള സ്തുതിഗീതകങ്ങളായി വാഴുന്നു.

Tags: fire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Thiruvananthapuram

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

2023ലും ജയലക്ഷ്മി സില്‍ക്സില്‍ തീപിടിത്തമുണ്ടായി, ഇപ്പോഴത്തെ തീപിടിത്തം 2023ല്‍ അപായം സംഭവിച്ച അതേ സ്ഥലത്ത്

Kerala

മകളെ മര്‍ദിച്ചത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.