കല്‍പ്പറ്റ: വിഷുദിനത്തില്‍ വയനാട്ടിലെ ഗോത്രവിഭാഗമായ കുറുമ ഗോത്രം അവരുടെ നെല്‍പാടങ്ങളില്‍ വിത്തിട്ട് ഈ വര്‍ഷത്തെ കൃഷിക്ക് തുടക്കം കുറിച്ചു. കുറുമ ഗോത്രത്തിലെ പൂര്‍വ്വികര്‍ ചെയ്യ്തുവന്ന കൃഷി രീതി ഇന്നും മാറ്റമില്ലാതെയാണ് തുടരുന്നത്.
30000ന് മുകളില്‍ ജനസംഖ്യയുള്ള മുള്ളകുറുമ ഗോത്രത്തില്‍ 90 ശതമാനം പേരും കൃഷി ചെയ്യുന്നവരാണ്. കൃഷിക്കാര്‍ മാത്രമല്ല സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരും വയലില്‍ നെല്‍കൃഷിക്ക് സമയം കണ്ടെത്തുന്നുണ്ട്. പാരമ്പര്യമായി കൈവന്ന കൃഷി രീതികളും അറിവുകളും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഈ വിഭാഗത്തിലെ എല്ലാവരും തന്നെ സമായം കണ്ടെത്താറുണ്ട് എന്ന് കൊളിപ്പറ്റ മോഹനന്‍ പറയുന്നു.
ഇദ്ദേഹം വൈത്തിരി രജീസ്റ്റര്‍ ഓഫീസിലെ ജീവനക്കാരനാണ്. ഇദ്ദേഹം ദീര്‍ഘകാലം ബാലഗോകുലത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്നു. ഗായകനും കൂടെയാണ് അദ്ദേഹം. കുലദൈവത്തോടും, മലദൈവത്തോടും പ്രാര്‍ത്ഥിച്ച് ഇവര്‍ വയലില്‍ വിത്ത് ഇറക്കുന്നത് ഉപജീവനത്തിന് മാത്രമല്ല നഷ്ടപ്പെടുന്ന കാര്‍ഷിക സംസ്‌കാര സംരക്ഷണത്തിനും കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: