ഹരിദ്വാര്‍: കൊറോണയുടെ അതിവ്യാപനം തടയുന്നതിനായി മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരെ അടക്കം നിയന്ത്രിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ പദവി നല്‍കിയിരിക്കുന്നത്. 1500ല്‍ അധികം സംഘപ്രവര്‍ത്തകരാണ് ഇനി സ്പെഷ്യല്‍ പോലീസ് പദവിയില്‍ പ്രവര്‍ത്തിക്കുക. രാജ്യത്ത് ആദ്യമായാണ് ആര്‍എസ്എസിന് ഒരു സൈനികേതര സംഘടനയ്ക്ക് സ്പെഷ്യല്‍ പോലീസ് പദവി നല്‍കുന്നത്.
പോലീസിന്റെ അഭ്യര്‍ത്ഥനമാനിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ ആര്‍എസ്എസ് ഹരിദ്വാറിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കുംഭമേള ഐജി സജ്ഞയ് ഗുഞ്ചാലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം മുന്‍നിര്‍ത്തി സപെഷ്യല്‍ പോലീസ് പദവി നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ജോലി ചെയ്യുന്ന എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകര്‍കകും നല്‍കുമെനന ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷിഫ്റ്റുകളായിട്ടായിരിക്കും ഡ്യൂട്ടി ചെയ്യുക. ഇതിനായി എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ആറു വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘമായിരിക്കും ഡ്യൂട്ടി ചെയ്യുകയെന്ന് പോലീസ് വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹരിദ്വാര്‍ നഗരം, റെയില്വേസ്റ്റേഷന്, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഒരോ ഡ്യൂട്ടി സ്ഥലത്തും ഇവരെ സഹായിക്കാനായി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയെയും നിയോഗിക്കുമെന്നും എസ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: