കൊല്‍ക്കൊത്ത: ക്രമസമാധാന പ്രശ്‌നം വര്‍ധിച്ചുവരുന്നതോടെ ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 16ന് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.
നാലാംഘട്ടത്തില്‍ 44 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 789 കമ്പനികളെയാണ് വിന്യസിച്ചത്. അഞ്ചാംഘട്ടത്തില്‍ ആറ് ജില്ലകളിലായി കിടക്കുന്ന 45 സീറ്റുകളിലേക്കാണ് ഏപ്രില്‍ 17 ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. ഇതുവരെ നാല് ഘട്ടങ്ങളിലായി ആകെയുള്ള 294 സീറ്റുകളില്‍ 135 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.
അഞ്ചാംഘട്ടത്തില്‍ ക്രമസമാധാന പാലനത്തിന് 853 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. 24 പര്‍ഗാനാസ് ജില്ലകളില്‍ മാത്രമായി 283 കമ്പനികളെ വിന്യസിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ കല്‍ക്കട്ട ഹൈക്കോടതി തന്നെ കര്‍ശനമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് കൃത്യമായി രാഷ്‌ട്രീയപാര്‍ട്ടികളില്‍ എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്ന്.
അഞ്ചാം ഘട്ടതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 319 സ്ഥാനാര്‍ത്ഥികളില്‍ 39 പേര്‍ സ്ത്രീകളാണ്. വടക്കന്‍ ബംഗാളിലെ കലിംപോങ്, ഡാര്‍ജലീങ്, ജെയ്പാല്‍ഗുരി ജില്ലകളിലായി 13 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: