മഥുര: ആഗ്രയിലെ ജമാ മസ്ജിദ് എന്ന ജഹനാര പള്ളിക്കടിയില്‍ പുരാതനമായ ശ്രീകൃഷ്ണ വിഗ്രങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അതു കണ്ടെത്താന്‍ ആര്ക്കിയോളിക്കല് സര്‍വേ ഓഫ് ഇന്ത്യയുടെ റേഡിയോളജി പരിശോധന വേണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയിയലെ ശ്രീകൃഷ്ണ ജന്മസ്ഥാന് ക്ഷേത്രം തകര്‍ത്ത ശേഷം വിഗ്രഹങ്ങള്‍ ആഗ്രയിലെ പള്ളിക്കടിയില്‍ കുഴിച്ചുമൂടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ ശൈലേന്ദര്‍ സിങ് മുഖന മനീഷ് യാദവ് എന്ന വ്യക്തമായി ഹര്‍ജി ഫയല്‍ ചെയ്തത്.
വാരാണസി ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് അവിടെ ഗ്യാന്‍വ്യാപി മോസ്ക്ക് പണിതതെന്നും അവിടെ പരിശഓധന വേണെമെന്നമുള്ള ഹര്‍ജിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി വിധി പറഞ്ഞിരുന്നു. ഗ്യാന്‍വ്യാപി മോസ്ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്. ഈ ഉത്തരവും മഥുരയിലെ കൃഷ്ണവിഗ്രങ്ങള്‍ കണ്ടെടുക്കാനുള്ള ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: