ശ്രീനഗര്‍: ചൊവ്വാഴ്ച ശ്രീനഗറിലെ ക്രാല്‍ ഖുദിലുള്ള ശീതള്‍ നാഥ് ക്ഷേത്രത്തില്‍ ജമ്മുകാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകള്‍ പൂജ നടത്തി. പ്രദേശവാസികളായ മുസ്ലിങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. ‘നവ്‌രെഹ്’ ആയി ആഘോഷിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പൂജ. ‘കാശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും വീണ്ടും ഒന്നിക്കുന്നു. കാശ്മീര്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് പണ്ഡിറ്റുകള്‍’-പ്രദേശവാസി പറഞ്ഞു.
താഴ്‌വരയിലേക്കുള്ള കാശ്മീരിലെ പണ്ഡിറ്റുകളുടെ മടങ്ങിവരവ് ആരംഭിച്ചുകഴിഞ്ഞുവെന്ന് ജമ്മുകാശ്മീര്‍ ബിജെപി ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ കൗള്‍ പറഞ്ഞു. ജമ്മുവില്‍നിന്നുള്ള കാശ്മീരിലെ പണ്ഡിറ്റുകള്‍ ഇവിടെയുള്ള നിരവധി ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയെന്നും ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷം എന്ന് അര്‍ഥമുള്ള സംസ്‌കൃത വാക്കായ ‘നവ വര്‍ഷ’യില്‍നിന്നാണ് ‘നവ്‌രെഹ്’ എന്ന വാക്കിന്റെ ഉദ്ഭവം. ചൈത്ര നവരാത്രികളുടെ ആദ്യദിവസമായി ഇത് യോജിച്ചു. ദേവി ശാരികയ്‌ക്കാണ് നവരാത്രി ആഷോഷങ്ങള്‍ പണ്ഡിറ്റുകള്‍ സമര്‍പ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ദേവിയെ ആരാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: