കടമ്പഴിപ്പുറം(പാലക്കാട്): മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വായില്യാംകുന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ സിനിമാ ജിഹാദിസം നടപ്പിലാക്കുകയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. വായില്യാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഹൈന്ദവ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ക്ഷേത്ര സന്നിധിയിലേക്ക് മറ്റു മതചിഹ്നങ്ങള്‍ പ്രദര്ശിപ്പിച്ചുകൊണ്ടുപോകുന്ന രീതിയിലുള്ള ചിത്രീകരണം നടത്തിയവര്‍ ആചാരത്തെ വെല്ലുവിളിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ കള്ളക്കേസെടുക്കുകയാണ് ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല.
അനുമതിയില്ലാതെ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് വിശ്വാസത്തെ കളങ്കപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇതിന് മൗനാനുവാദം നല്കിയവരെയും കണ്ടുപിടിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
തുടര്‍ന്ന്, ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരായ ടി. സുബ്രഹ്മണ്യന്, കെ. ബാബു, സച്ചിദാനന്ദന്, ശബരിഷ്, ശ്രീജിത്ത് എന്നിവരെ ശശികല ടീച്ചര്‍ ആദരിച്ചു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി. എന്‍. ശ്രീരാമന്, ബിജെപി പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വി. നടേശന്, താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് എം. രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി രജിത് കൃഷ്ണ, സംഘടനാ സെക്രട്ടറി പി.പി. ശ്രീകുമാര്‍, രമേഷ്, ഗോപി, ശബരിഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. നിഷാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. സജീവ്കുമാര്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: